Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിയുടെ ഹൈവോള്‍ട്ടേജില്‍ ഡക്കാന് വിജയം

കേപ്ടൗണ്‍: ആദം ഗില്‍ക്രിസ്റ്റിന്റെ ഹൈവോള്‍ട്ടേജ് ബാറ്റിങ് മികവില്‍ ഐപിഎല്ലിലെ എട്ടാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഡക്കാന്‍ ചാര്‍ജ്ജേഴ്സിനോട് 24 റണ്‍സിന് അടിയറവ് പറഞ്ഞു. സ്കോര്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്സ് ആറിന് 184, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് എട്ടിന് 160
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡക്കാന്‍ 45 പന്തില്‍ 71 റണ്‍സ് നേടിയ ഗില്‍ക്രിസ്റ്റിന്റെയും 30 പന്തില്‍ 52 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെയും മികവില്‍ 184 റണ്‍സ് അടിച്ചുകൂട്ടി. ആദ്യ ഓവറില്‍ പ്രവീണ്‍ കുമാറിനെ മൂന്ന് തവണ ബൗണ്ടറി കടത്തിക്കൊണ്ടായിരുന്നു റണ്‍ വേട്ടയ്ക്ക് ഗില്ലി തുടക്കമിട്ടത്. അഞ്ച് സിക്സറാണ് ഒരോരുത്തരും അടിച്ചുപറത്തിയത്. റോയല്‍ ചലഞ്ചേഴ്സിനുവേണ്ടി ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സന്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി.

കൂറ്റന്‍ ലക്ഷ്യം പിന്‍തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സിന്‍റെ പോരാട്ടം 160 റണ്‍സില്‍ അവസാനിച്ചു. ആദ്യ പന്തില്‍ തന്നെ ജെസി റൈഡറുടെ വിക്കറ്റ് തെറുപ്പിച്ച ഫിഡല്‍ എഡ്വേര്‍ഡ് ബോളിങില്‍ മികച്ച തുടക്കമാണ് ചാര്‍ജ്ജേഴ്സിന് നല്കിയത്.

റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി രാഹുലും കോഹ്ലീയും മികച്ച പ്രകടനം നടത്തി. കോഹ്ലി 32 പന്തില്‍ അര്‍ധസെഞ്ച്വറിയും ദ്രാവിഡ് 27 പന്തില്‍ 48 റണ്‍സുമെടുത്തു. കോഹ്ലി വീണതോടെ റോയല്‍ ചലഞ്ചേഴ്സിന്റെ പോരാട്ടവും അവസാനിച്ചു. ഡക്കാനുവേണ്ടി സ്കോട്ട് സ്റ്റൈറിസ് മൂന്നും ആര്‍പി സിങ് രണ്ടും വിക്കറ്റെടുത്തു.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+