ബുണ്ടെസ്ലിഗയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ വിദേശതാരമാണ് പിസാരോ. വിവിധ ടീമുകള്‍ക്കായി 333 മത്സരങ്ങളില്‍ നിന്നായി 160 ഗോളുകള്‍ നേടിയിട്ടുണ്ട്. 1999 മുതല്‍ പെറു ദേശീയ ടീമില്‍ അംഗമായിരുന്നു. 66 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ നേടിയിട്ടുണ്ട്.
പുതിയ സീസണില്‍ ജര്‍മന്‍ ടീമിലെത്തുന്ന നാലാമത്തെ താരമാണ് ഇദ്ദേഹം. ബേസല്‍ മിഡ്ഫീല്‍ഡര്‍ സെര്ഡന് ഷാഗ്രി, മാഞ്ചന്ഗ്ലാഡ്ബെക് ഡിഫന്‍ഡര്‍ ഡാന്‍ ബോണ്‍ഫിം കോസ്റ്റാ സാന്റോസ് ഗോള്‍കീപ്പര്‍ ടോം സ്റ്റാര്‍കെ എന്നിവരാണ് പിസാറോയ്ക്ക് മുമ്പെ ടീമിലെത്തിയവര്‍.