മുംബൈ: ഗാംഗുലി-ചാപ്പല്‍ വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി സപ്തംബര്‍ 27 ചൊവ്വാഴ്ച ചേരുന്ന ബിസിസിഐ റിവ്യുകമ്മിറ്റി യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ പങ്കെടുക്കും.
ഗവാസ്കറുടെ അമ്മയെ അസുഖം ബാധിച്ച് പൂനയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഗവാസ്കര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബിസിസിഐ പ്രസിഡന്റ് രണ്‍വീര്‍ സിംഗ് മഹേന്ദ്ര, മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ, ബിസിസിഐ സെക്രട്ടറി എസ്.കെ.നായര്‍, ഗവാസ്കര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവിശാസ്ത്രി, ശ്രിനിവാസ വെങ്കട്ടരാമന്‍ എന്നിവരാണ് റിവ്യുകമ്മിറ്റിയിലെ അംഗങ്ങള്‍.