Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഗ്രാന്‍പ്രീ, വെറ്റല്‍ ജേതാവ്

Sebastian Vettel
നോയ്ഡ: ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ സെബാസ്റ്റിയന്‍ വെറ്റല്‍ ജേതാവ്. ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന മത്സരത്തില്‍ ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റല്‍ കിരീടം നിലനിര്‍ത്തിയത്.

വെറ്റലിനെ കൂടാതെ റെഡ്ബുള്ളിനുവേണ്ടി മത്സരിച്ച മാര്‍ക്ക് വെബ്ബര്‍ മൂന്നാമതെത്തി. മാക്‌ലാരന്റെ ല്യൂയിസ് ഹാമില്‍ട്ടനാണ് നാലാം സ്ഥാനത്തെത്തിയത്. ഇന്ത്യന്‍ താരം നാരായന്‍ കാര്‍ത്തികേയന്‍ 21ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഈ കിരീടനേട്ടത്തോടെ നിലവിലുള്ള ലോകചാംപ്യന്‍ അലോന്‍സോയേക്കാള്‍ 13 പോയിന്റ് മുന്നിലെത്തി. അബുദാബി(നവംബര്‍നാല്), യുഎസ്(നവംബര്‍18), ബ്രസീല്‍(നവംബര്‍ 25) ഗ്രാന്‍പ്രീകള്‍ കൂടി പൂര്‍ത്തിയായാലേ ആധിപത്യത്തെ കുറിച്ചുള്ള ചിത്രം വ്യക്തമാകൂ. ബഹ്‌റൈന്‍, സിംഗപ്പൂര്‍, ജപ്പാന്‍, കൊറിയന്‍ ഗ്രാന്‍പ്രീകളിലും വിജയം വെറ്റലിനൊപ്പമായിരുന്നു.

ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന കന്നി ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ മാക്‌ലാരന്റെ ജോണ്‍സണ്‍ ബട്ടനായിരുന്നു രണ്ടാം സ്ഥാനത്ത്. മൂന്ന് പരിശീലന സെഷനുകളിലും വേഗമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ട വെറ്റല്‍ ഇത്തവണ പോള്‍ പൊസിഷനിലാണ് പോരാട്ടത്തിനിറങ്ങിയത്.

Story first published: Sunday, October 28, 2012, 19:57 [IST]
Other articles published on Oct 28, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+