Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ ഏറ്റവും സമ്പന്നമായ ക്ലബ്ബ്

United Club
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ് ഏതാണ്? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനാണ് ഈ ബഹുമതി. ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്കനുസരിച്ച് 300 കോടി ഡോളറിന്റെ ആസ്തിയാണ് ക്ലബ്ബിനുള്ളത്. ഏകദേശം 16500കോടി ഇന്ത്യന്‍ രൂപ.

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇതിന്റെ മതിപ്പുവില പരിഗണിച്ചാണ് മാഗസിന്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ ഡല്ലാസ് കൗബോയ്‌സാണ് രണ്ടാം സ്ഥാനത്തുള്ളത്. 210 കോടി ഡോളറിന്റെ ആസ്തിയാണ് ക്ലബ്ബിനുള്ളത്. 19 തവണ പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുള്ള ഇംഗ്ലീഷ് ക്ലബ്ബിന്റെ ഓഹരികള്‍ ഇനിയും മുകളിലേക്ക് കയറാനാണ് സാധ്യതയെന്ന് വസ്തുതകള്‍ ഉദ്ധരിച്ച് ഫോബ്‌സ് വ്യക്തമാക്കുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബുകളില്‍ ഒന്നു കൂടിയാണിത്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന 70 കോടിയോളം പേരെങ്കിലും ഈ ക്ലബ്ബിനെ പിന്തുണയ്ക്കുന്നുണ്ട്. അമേരിക്കന്‍ ഗ്ലേസര്‍ ഫാമിലിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് 2013ലും കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത.

സീസണില്‍ 23 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 വിജയവും 2 സമനിലയും മൂന്നു തോല്‍വിയുമായി 56 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറ്റവും മുന്നിലാണ്. 51 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 45 പോയിന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്.

Story first published: Tuesday, January 29, 2013, 14:51 [IST]
Other articles published on Jan 29, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+