30കാരനായ ഫെഡറര്‍ ആദ്യ സെറ്റില്‍ കടുത്ത പരീക്ഷണത്തെ അതിജീവിച്ചിരുന്നു. രണ്ട് ബ്രെയ്ക്ക് പോയിന്റുകള്ക്കുശേഷമാണ് സെറ്റ് കൈപ്പിടിയിലൊതുങ്ങിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ 4-0ന്റെ ലീഡ് സ്വന്തമാക്കിയ മൂന്നാം സീഡ് 25 മിനിറ്റുകൊണ്ടാണ്് കളി തീര്‍ത്തത്. സ്വിസ് താരത്തിന്റെ 18ാമത്തെ മാസ്റ്റര്‍ കിരീടവും 69ാമത്തെ ടൂര്‍ണമെന്റ് വിജയവും കൂടിയായിരുന്നു അത്.
മാസങ്ങള്‍ക്കുശേഷം മുന്‍ ലോകഒന്നാം നമ്പര്താരത്തിന്റെ ഗംഭീരതിരിച്ചുവരവാണ് കാണുന്നത്. ഇതിനു മുമ്പ് മാസറ്റേഴ്സും ഫ്രഞ്ച് ഓപണും റോളണ്ട് ഗാരോസും നേടിയ ഒരേ ഒരു താരം ആന്ദ്രെ അഗാസിയാണ്.
നല്ലതുപോലെ കളിക്കാന്‍ സാധിച്ചു. സോംഗ മികച്ച പ്രതിരോധമാണ് തീര്‍ത്തത്. മല്‍സരശേഷം ഫെഡറര്‍ പറഞ്ഞു. ബേസലിലില് കിരീടം നേടിയതിനുശേഷം ഫെഡറര്‍ തോല്‍വിയറിയാതെ മുന്നേറിയ 12ാമത്തെ മല്‍സരം കൂടിയായിരുന്നു പാരിസ് മാസ്റ്റേഴ്സ് ഫൈനല്‍.