കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. മോശം കാലാവസ്ഥ മൂലം വെള്ളിയാഴ്ച നിര്‍ത്തിവച്ച കളി ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശനിയാഴ്ചയും മഴ കളി തടസപ്പെടുത്തി.
വെള്ളിയാഴ്ച കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 11 എന്ന നിലയിലായിരുന്നു. രാഹുല്‍ ദ്രാവിഡും (ഒമ്പത്) സച്ചിന്‍ ടെണ്ടുല്‍ക്കറും (രണ്ട്) ആയിരുന്നു ക്രീസില്‍. നാലാമത്തെ ഓവറിലാണ് കളി നിര്‍ത്തിവച്ചത്.
മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ അടുത്ത കളികള്‍ ആഗസ്ത് 20നും 22നുമാണ്.