Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോലി കളിയ്ക്കായി കൊച്ചിയില്‍ ടൂര്‍ണമെന്റ്

കൊച്ചി: ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ, അറിയാത്ത കളിയാണ് ഗോലി അഥവാ ഗോട്ടി. പക്ഷേ, ഇപ്പോള്‍ 30നു മുകളില്‍ പ്രായമുള്ള ഭൂരിഭാഗം പേര്‍ക്കും ഈ കളി ഏറെ പരിചയമുള്ളതായിരിക്കും. ഗോട്ടി കളിക്കാര്‍ക്കായുള്ള ആദ്യ സംസ്ഥാന ടൂര്‍ണമെന്റ് കൊച്ചിയില്‍ നടന്നു. മാനേജ്‌മെന്റ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ സിനര്‍ജിയന്‍സ് എന്ന ഗ്രൂപ്പാണ് ഈ ടൂര്‍ണമെന്റുമായി രംഗത്തെത്തിയിട്ടുള്ളത്.

നാട്ടിന്‍ പുറങ്ങളില്‍ ഒരു കാലത്ത് ഏറെ സജീവമായിരുന്ന ഗോലി കളിയെ അതിന്റെ തനിമയോടെ അവതരിപ്പിക്കുകയാണ് സംഘാടകരുടെ ശ്രമം. തലപ്പന്ത് കളി, കുട്ടിയും കോലും ചെപ്പുകളി അഥവാ അക്കു കളി എന്നിവയും പ്രമോട്ട് ചെയ്യാനും ഈ ഗ്രൂപ്പിന് പദ്ധതിയുണ്ട്.

Goti Tournament

ഫേസ്ബുക്കിലൂടെയായിരുന്നു ടൂര്‍ണമെന്റ് അനൗണ്‍സ് ചെയ്തത്. കേട്ടറിഞ്ഞ് 50ഓളം പേരാണ് മത്സരിക്കാനെത്തിയത്. ഹൈബി ഈഡന്‍ എംഎല്‍എയാണ് മത്സരം ഉദ്ഘാടനം ചെയ്തത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേറെ മത്സരങ്ങള്‍ നടന്നു. പുരുഷവിഭാഗത്തില്‍ ബോബനും വനിതാ വിഭാഗത്തില്‍ ഷെറിന്‍ സ്റ്റീവനും ജേതാക്കളായി.

കളിയുടെ പ്രചാരണത്തിനായി ട്രാവന്‍കൂര്‍ റോയല്‍ ചലഞ്ച്, മലബാര്‍ ക്ലാസിക് എന്നീ പേരുകളില്‍ ഇനിയും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനാണ് സംഘാടകരുടെ പദ്ധതി.

Story first published: Monday, September 2, 2013, 11:00 [IST]
Other articles published on Sep 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+