Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌ മെഡല്‍ ജേതാവിന്റെ പിതാവിന്‌ പോലീസ്‌ മര്‍ദനം

ദില്ലി: ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്‌സ്‌ പ്രകടനം നടത്തി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ വെങ്കല മെഡല്‍ ജേതാക്കള്‍ സുശീല്‍ കുമാറിനും വിജേന്ദര്‍ കുമാറിനും ദില്ലിയില്‍ ഉജ്ജ്വല വരവേല്‌പ്‌‌.

സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്‍, സായി ഉദ്യോഗസ്ഥര്‍, ബോക്‌സിങ്‌, റസലിങ്‌, ഫെഡറേഷന്‍ പ്രതിനിധികള്‍ എന്നിവരെക്കൂടാതെ നൂറുക്കണക്കിന്‌ ആരാധകരും താരങ്ങളെ സ്വീകരിയ്‌ക്കാനെത്തിയിരുന്നു.

ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒരു മണിയ്‌ക്കാണ്‌ ടീമംഗങ്ങള്‍ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്‌. വിജേന്ദറിനെ വരവേല്‌ക്കാന്‍ ഭിവാനിയിലെ നൂറുക്കണക്കിന്‌ ഗ്രാമവാസികള്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയിരുന്നു.

ഇതിനിടെ ദില്ലി വിമാനത്താവളത്തില്‍ വിജേന്ദര്‍ കുമാറിനെ സ്വീകരിയ്‌ക്കാനെത്തിയ പിതാവ്‌ മഹിപാര്‍ ബനിവാളിനെ പോലീസ്‌ മര്‍ദ്ദിച്ചുവെന്ന ആരോപണം വിജയാഘോഷങ്ങള്‍ക്കിടെ കല്ലുകടിയായി.

വിജേന്ദറിന്റെ പിതാവാണെന്ന്‌ തിരിച്ചറിയാതെ പോലീസ്‌ ഇദ്ദേഹത്തെ തടയുകയും ളള്ളിലേക്ക്‌ കടത്തി വിടാന്‍ വിസമ്മതിയ്‌ക്കുകയായിരുന്നു. താന്‍ വിജയേന്ദറിന്റെ പിതാവാണെന്ന്‌ പറഞ്ഞെങ്കിലും ഉള്ളിലേക്ക്‌ കടത്താന്‍ തയാറായില്ലെന്ന്‌ മഹിപാല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Tuesday, August 26, 2008, 11:40 [IST]
Other articles published on Aug 26, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+