ശബരിമല: സ്‌ത്രീകള്‍ക്ക് പിന്തുണയുമായി മന്ത്രി
ഹെല്‍സിങ്കി: ഭാര്യയെയും വഹിച്ചുകൊണ്ട് മണലും കല്ലും വെള്ളക്കുഴികളും താണ്ടി 253.5 കിലോമീറ്റര്‍ ഓടുക. മധ്യഫിന്‍ലാന്റില്‍ നടന്ന ഈ ലോക ഭാര്യോദ്വഹന മത്സരത്തില്‍ എസ്‌തോണിയക്കാര്‍ വിജയം നേടി.
റഷ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും 55 ദമ്പതികള്‍ പങ്കെടുത്ത പതിനഞ്ചാമത് ടൂര്‍ണ്ണമെന്റില്‍ വിജയിച്ച ജോഡികള്‍ ഒരു മിനിറ്റും 1.7 സെക്കന്റും കൊണ്ടാണ് ഓടിയെത്തിയത്.
2000ല്‍ 55.5 സെക്കന്റുകൊണ്ട് ഓടിയെത്തിയ മറ്റൊരു എസ്‌തോണിയന്‍ ജോഡികള്‍ക്കാണ് ലോക റക്കോര്‍ഡ്.
പങ്കെടുക്കുന്ന ദമ്പതികളില്‍ ഭാര്യയുടെ തൂക്കം 49 കിലോയില്‍ കുറയരുത്, കുറവെങ്കില്‍ അതിന് കണക്കായ അധികഭാരംകൂടി വഹിയ്‌ക്കണം. 100 മീറ്റര്‍ ഓട്ടത്തിന് പുറമേ റിലേയുമുണ്ട്. റിലേ ഓട്ടത്തില്‍ ബാറ്റണ് പരം ഭാര്യയെയായിരിക്കും മറ്റ് ടീമംഗത്തിന് കൈമാറുക.
അവിവാഹിതര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം, അവര്‍ക്ക് സുഹൃത്തിന്റെയോ അയല്‍ക്കാരന്റെയോ ഭാര്യയെ കടമെടുക്കാം.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു കൊള്ളത്തലവനില്‍ നിന്നാണ് ടൂര്‍ണമെന്റിന്റെ ആശയം സംഘാടകര്‍ കടമെടുത്തത്. കൊള്ളത്തലവന്‍ മെയ്‌ക്കരുത്തും മനക്കരുത്തും പരീക്ഷിച്ചാണ് സംഘത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ത്തിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications