വോള്‍വോ ഓഷ്യന്‍ റേസ് : ആദ്യ നൗക കൊച്ചിയിലെത്തി

നിശ്ചയിച്ചതിനേക്കാള്‍ മൂന്ന് ദിവസം മുമ്പേ രണ്ടാം പാദം പൂര്‍ത്തിയാക്കിയ എറിക്‌സണ്‍ 26 പോയിന്റുമായി മറ്റുള്ള റേസില്‍ പങ്കെടുക്കുന്ന എട്ട് നൗകകളെ പിന്തള്ളി ഏറെ മുന്നിലാണ് ബ്രസീല്‍ സ്വദേശിയായ ടോര്‍ബെന്‍ ഗ്രെയ്‌നാണ് എറിക്‌സന്റെ കപ്പിത്താന്‍.
കടല്‍കൊള്ളക്കാരുടെ വിഹാര കേന്ദ്രത്തിലൂടെയുള്ള രണ്ടാം പാദ മത്സരം ഏറ്റവും വെല്ലുവിളി നിറഞ്ഞ യാത്രയായിരുന്നുവെന്നും ടോര്‍ബെന്‍ പറഞ്ഞു. റേസിലെ മറ്റു നൗകകള്‍ അടുത്തുള്ള ദിവസങ്ങളില്‍ കൊച്ചിയിലെത്തുന്നതോടെ തീരം ആഘോഷലഹരിയിലേക്ക് വഴിമാറും.
സാംസ്‌ക്കാരിക പരിപാടികളുടെ ഉദ്‌ഘാടനവും ഓദ്യോഗിക സ്വീകരണവും ഡിസംബര്‍ മൂന്നിനാണ്. റേസിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ഓഷ്യന്‍ ട്രേഡ് ഫെയര്‍ ഡിസംബര്‍ രണ്ടിന് ആരംഭിയ്‌ക്കും. ഡിസംബര്‍ 13 വരെയാണ് നൗകകള്‍ കൊച്ചയില്‍ തങ്ങുക.ഇതിന് ശേഷം മൂന്നാം പാദ മത്സരത്തിനായി നൗകകള്‍ സിംഗപ്പൂരിലേക്ക് കുതിയ്‌ക്കും.
ഔദ്യോഗിക ഉദ്‌ഘാടനം ഡിസംബര്‍ മൂന്നിനാണെങ്കിലും നൗകകള്‍ നേരത്തെയെത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇന്‌ന മുതല്‍ റേസ് വില്ലേജില്‍ ഭാഗികമായ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലും റേസ് വില്ലേജിലും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications