മുംബൈ: ഇന്ത്യന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഫിബ്രവരി 13 തിങ്കളാഴ്ച മുംബൈയിലെത്തി. മൈക്കില്‍ വോഗന്റെ നേതൃത്വത്തിലുള്ള 16 അംഗസംഘമാണ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
തങ്ങളുടെ രണ്ടുമാസം നീളുന്ന പര്യടനത്തിനിടയില്‍ ഇന്ത്യയുമായി ഇംഗ്ലണ്ട് മൂന്നു ടെസ്റുകളും ഏഴ് ഏകദിനങ്ങളും കളിക്കും.
മാര്‍ച്ച് ഒന്നിന് നാഗ്പൂരാണ് ആദ്യടെസ്റ്. മാര്‍ച്ച് ഒന്‍പത് മുതല്‍ 13 വരെ മൊഹാലിയില്‍ രണ്ടാംടെസ്റും 18 മുതല്‍ 22 വരെ മുംബൈയില്‍ മൂന്നാംടെസ്റും നടക്കും.