Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ വീണ്ടും നാണംകെട്ട തോല്‍വി

England edge India in third one-day international ‎
ലണ്ടന്‍: ടീം ഇന്ത്യയുടെ തോല്‍വിയുടെ പരമ്പര തുടരുന്നു. മൂന്നാം എകദിന മത്സരത്തില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് 20തിന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു.

പതിനൊന്നാം ഓവറില്‍ നാലിന് 25 റണ്‍സെന്ന നാണംകെട്ട സ്‌കോറിലേയ്ക്ക് ഇന്ത്യ മൂക്കുംകുത്തി വണു. പാര്‍ഥിവ് പട്ടേല്‍ (3), രഹാനെ (0), കൊഹ്ലി (7), ദ്രാവിഡ് (2) എന്നീവര്‍ രണ്ടക്കം കാണാന്‍ കഴിയാതെ പുറത്തായി.

ധോണിയോടൊപ്പം ചേര്‍ന്ന് റെയ്‌ന ഇന്ത്യയെ കരകയറ്റുമെന്ന് നേരിയൊരു പ്രതീക്ഷയുണ്ടായെങ്കിലും അതും സംഭവിച്ചില്ല. പത്തൊമ്പതാം ഓവറില്‍ 5ന് 58 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് ധോണിക്ക് കൂട്ടായി രവീന്ദ്ര ജഡേജ എത്തി.

ഇതോടെ ഇന്ത്യയുടെ അവസ്ഥ അല്‍പമൊന്ന് മെച്ചപ്പെട്ടു. പതിയെയൊരു തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ധോണി 69 ഉം, ജഡേഡ 78 ഉം റണ്‍സെടുത്തു. 19 പന്തില്‍ നിന്നും 36 റണ്‍സുമായി അശ്വന്‍ കസറിയതോടെ ഇന്ത്യ 50 ഓവറില്‍ 234 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യവിക്കറ്റ് കൂട്ടുകെട്ട് 63 റണ്‍സ് വരെ നീണ്ടു. പിന്നാലെയെത്തിയ ബാറ്റ്‌സ്മാന്‍മാരും മികച്ച പ്രകടനം നടത്തി. എന്നാല്‍ ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ക്വീസ്വെറ്ററിന് മാത്രമാണ് അര്‍ധ സെഞ്ചുറി കണ്ടെത്താനായത്.

ഏഴ് പന്ത് ബാക്കിനില്‍ക്കേ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗണ്ട് ലക്ഷ്യത്തിലെത്തി. മികച്ച ബാറ്റിങിനൊപ്പം ഇംഗണ്ടിന്റെ രണ്ടു വിക്കറ്റ് കൂടി നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

Story first published: Wednesday, May 9, 2012, 12:53 [IST]
Other articles published on May 9, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+