ഉത്തരേന്ത്യയില്‍ ഭൂചലനം

നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ മാസം ഇതേ മേഖലയില്‍ ഉണ്ടായ കമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയിരുന്നു. ഇറ്റാ നഗര്‍, ഗുവാഹത്തി, അഗര്‍ത്തല, കൊഹിമ, ഇംഫാല്‍ നഗരങ്ങളില്‍ ചലനം അനുഭവപ്പെട്ടു.
മാര്‍ച്ചില്‍ ഗുഡ്ഗാവ്, നോയിഡ, ഖാസിയാബാദ്, ദില്ലി എന്നീ ഉത്തരേന്ത്യന്‍ നഗരങ്ങളിലും ചലനം അനുഭവപ്പെട്ടിരുന്നു. ഇന്തോനേഷ്യയിലെ സുമാത്രയില്‍ അടിക്കടിയുണ്ടാകുന്ന ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ചലനമുണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മാര്‍ച്ചില്‍ തന്നെ ജപ്പാന്റെ വടക്കന്‍ ഭാഗങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് അരകിലോമീറ്ററോളം ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. 2011ലെ സുനാമിയുടെ ദുഖസ്മരണയുടെ ഒന്നാം വാര്‍ഷികം ആചരിച്ചതിന്റെ മൂന്നാം ദിവസമാണ് വീണ്ടും ഭീഷണിയുണ്ടായത്. എന്നാല്‍ മുന്നറിയിപ്പ് ഔദ്യോഗിക കേന്ദ്രങ്ങള്‍ മണിക്കൂറുകള്‍ക്കുശേഷം പിന്‍വലിച്ചു.
കഴിഞ്ഞ ബുധനാഴ്ച ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഒരു മിനിറ്റു നേരത്തോളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ടിറങ്ങിയോടി. എന്നാല്‍ ആളപയാമോ, മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications