വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീം ഇന്ത്യ ഇനി ഫ്‌ളെച്ചറിന് കീഴില്‍

By Ajith Babu
Duncan Fletcher
മുംബൈ: ഇംഗ്ലണ്ട് ടീം മുന്‍ പരിശീലകനും സിംബാബ്‌വെ താരവുമായിരുന്ന ഡെങ്കന്‍ ഫ്‌ളെച്ചറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ലോകകപ്പ് വിജയത്തോടെ സ്ഥാനമൊഴിഞ്ഞ ഗാരി കിര്‍സ്റ്റന്‍ ഒഴിവിലാണ് അറുപത്തിനാലുകാരനായ ഫ്‌ളെച്ചറുടെ നിയമനം.

ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഫ്‌ളെച്ചര്‍ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കും. ബോളിങ് കോച്ചായി എറിക് സിമന്‍സ് തുടരും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

1999 മുതല്‍ 2007 വരെ ഇംഗ്ലണ്ട് കോച്ചായി ഫ്‌ളെച്ചര്‍ പ്രവര്‍ത്തിച്ചു. 2005ല്‍ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് 21ന് ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയപ്പോള്‍ ഫ്‌ളെച്ചറായിരുന്നു കോച്ച്. 2004ല്‍ ഇംഗ്ലണ്ട് തുടര്‍ച്ചയായി എട്ടു ടെസ്റ്റ് വിജയങ്ങള്‍ നേടിയതും ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു. ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ കോച്ച് സിംബാവെക്കാരനായ തന്നെയായ ആന്‍ഡി ഫ്‌ളവറിനെയും ഇന്ത്യ പരിഗണിച്ചിരുന്നു. എന്നാല്‍ കുടുംബപരമായ കാരണങ്ങളാല്‍ ഫ്‌ളവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല.

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള പാരിതോഷിക തുക രണ്ടു കോടി രൂപയായി ഉയര്‍ത്താനും ഇന്ന് ചേര്‍ന്ന ബിസിസിഐ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു.

Story first published: Saturday, May 12, 2012, 15:54 [IST]
Other articles published on May 12, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X