വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബയ് ഓപണ്‍, ഭൂപതി-ബൊപ്പണ്ണ സഖ്യത്തിനു കീരിടം

Mahesh Bhupathi
ദുബയ്: എടിപി ദുബയ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിനു കിരീടം. നാലാം സീഡായ ഇന്ത്യന്‍ താരങ്ങള്‍ 6-4, 3-6, 10-5 എന്ന സ്‌കോറില്‍ പോളണ്ടില്‍ നിന്നുള്ള മാരിയസ് ഫിര്‍സ്റ്റെന്‍ബര്‍ഗ്, മാര്‍സിന്‍ മത്‌കോവ്‌സ്‌കി കൂട്ടുകെട്ടിനെയാണ് തോല്‍പ്പിച്ചത്. വിജയികള്‍ക്ക് 1700475 ഡോളര്‍ സമ്മാനമായി ലഭിക്കും.

ലണ്ടന്‍ ഒളിംപിക്‌സിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ഭൂപതി-ബൊപ്പണ്ണ കൂട്ടുകെട്ട് ദുബയില്‍ പോരാട്ടത്തിനിറങ്ങിയത്. ഭൂപതിയെ സംബന്ധിച്ചിടത്തോളം ഇത് ദുബയിലെ നാലാം കിരീടമാണ്. 1998ല്‍ ലിയാണ്ടര്‍ പേസിനൊപ്പവും 2004ല്‍ ഫാബ്രിസ് സാന്റോറോയ്‌ക്കൊപ്പവും 2008ല്‍ മാര്‍ക് നോള്‍സിനൊപ്പവും ഭൂപതി ചാംപ്യനായിട്ടുണ്ട്. ലിയാണ്ടര്‍ പേസ്-ജാന്‍കോ ടിപ്‌സറെവിക് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

Story first published: Sunday, March 4, 2012, 11:10 [IST]
Other articles published on Mar 4, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X