ദുബൈ 2024 ഒളിംപിക്‌സിന്
ദുബൈ: 2020ലെ ഒളിംപിക്‌സിനു പകരം 2024ലെ ഒളിംപിക്‌സിന്റെ ആതിഥേയത്വത്തിനായി ശ്രമിക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. 2020ല്‍ ഒളിംപിക്‌സ് നടത്തുന്നതിനുള്ള സാധ്യത പഠിയ്ക്കാന്‍ വേണ്ടി നിയോഗിച്ച സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ഇപ്പോള്‍ നിലവിലുള്ള സംവിധാനങ്ങളും വിഭാവനം ചെയ്ത പദ്ധതികളും കൂട്ടിയാല്‍ പോലും 2020 ആകുമ്പോഴേക്കും 70 ശതമാനം സൗകര്യങ്ങളൊരുക്കാനേ സാധിക്കൂവെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
ഒളിംപിക്‌സിനു ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്ന് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ മാത്രമേ യു.എ.ഇ അതിനുവേണ്ടി ശ്രമിക്കൂ- ദുബൈ രാജകുമാരനും ഒളിംപിക്‌സ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് ഹമ്ദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂം അറിയിച്ചു.
2024ലെ ഒളിംപിക്‌സിന് ബിഡ് ചെയ്യാനുള്ള മോഹവുമായി യു.എ.ഇ മുന്നിട്ടിറങ്ങുകയാണെങ്കില്‍ പാരിസ്, കോപ്പന്‍ഹേഗന്‍, ആംസ്റ്റര്‍ഡാം, മാഡ്രിഡ്, കീവ്, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് തുടങ്ങിയ നഗരങ്ങളുമായി മല്‍സരിക്കേണ്ടി വരുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications