ആഫ്രിക്ക കപ്പിന്റെ തിരക്കിനിടെയാണ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 34കാരനായ സൂപ്പര്‍താരം 18 മാസത്തെ കരാറില്‍ തുര്ക്കിയിലെത്താമെന്ന് സമ്മതിച്ചത്. ചാംപ്യന്‍സ് ലീഗില്‍ കളിയ്ക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് ഈ കൂടുമാറ്റമെന്ന് ട്വിറ്റര്‍ പോസ്റ്റിലൂടെ ദ്രോഗ്ബ വ്യക്തമാക്കി.
ഗളാത്സരെ ഇപ്പോള്‍ അവസാന 16ല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബായ എഫ്സി ഷാല്‍കെയാണ് എതിരാളി. തുര്‍ക്കി ക്ലബ്ബിനു വേണ്ടി കളിയ്ക്കാനുള്ള ഓഫര്‍ തള്ളികളയാനാവാത്തതായിരുന്നു. ആഫ്രിക്കന്‍ കപ്പിലെ മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ ടീമിനൊപ്പം ചേരും.
ചെല്സിയ്ക്കുവേണ്ടി ഒട്ടേറെ ഗോളുകള്‍ നേടിയ ദ്രോഗ്ബെ ഇപ്പോള്‍ ചൈനയിലും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഷെന്ഹുവായ്ക്കുവേണ്ടി 11 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ദ്രോഗ്ബെ എട്ടുസൂപ്പര് ഗോളുകള്‍ നേടി ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.
ദ്രോഗ്ബെയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസും രംഗത്തുണ്ടായിരുന്നു. എട്ടുവര്‍ഷത്തോളം ചെല്സിയ്ക്കുവേണ്ടി കളിച്ച ദ്രോഗ്ബെ തന്നെയാണ് ആഫ്രിക്കന്‍ കപ്പില്‍ ഐവറികോസ്റ്റിന്റെ തുരുപ്പ് ശീട്ട്.