
ഞാന്‍ എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിക്കുന്നു. ചെല്‍സി വിടുകയാണ്. അത്യന്തം വേദനയോടെയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഇതുവരെ ക്ലബ്ബിന്റെ ഭാഗമായി നേടിയതിലെല്ലാം അഭിമാനമുണ്ട്. പക്ഷേ, പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അതുകൊണ്ട് പടിയിറങ്ങുന്നു-ദ്രോഗ്‌ബെ ചെല്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ദ്രോഗ്‌ബെ നേടിയ സൂപ്പര്‍ഗോളുകളാണ് മത്സരത്തെ സമനിലയിലേക്കും പിന്നിട് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ചെല്‍സിയുടെ വിജയത്തിലേക്കും നയിച്ചത്. ഇപ്പോള്‍ 34 വയസ്സുള്ള ദ്രോഗ്‌ബെയും ക്ലബ്ബും തമ്മിലുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. ചൈനീസ് ക്ലബ്ബായ ഷാങ്കായ് ഷെന്‍ഹ്വയിലേക്ക് ദ്രോഗ്‌ബെ ചേക്കേറുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.
അതേ സമയം ദ്രോഗ്‌ബെ ഒരു ചെല്‍സിയന്‍ ഇതിഹാസമാണെന്നും അദ്ദേഹം എന്നും ക്ലബ്ബിനൊപ്പം തന്നെ കാണും. ഈ വിടവാങ്ങല്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്- ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ റോണ്‍ ഗൗര്‍ലേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എ