Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് 204 റണ്‍സിന്റെ വിജയലക്ഷ്യം

ദില്ലി: ഇംഗ്ലണ്ടിനെതിരായ ആദ്യഏകദിനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷയ്ക്കൊത്തുയരാന്‍ കഴിഞ്ഞില്ല. ഇന്ത്യയെ തോല്പിക്കാന്‍ 204 റണ്‍സ് ലക്ഷ്യമാണ് ഇംഗ്ലണ്ടിനു വേണ്ടത്.

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനിയച്ച ഇംഗ്ലണ്ട് ബൗളര്‍മാരുടെ മികവില്‍ കളിയില്‍ മുന്‍കൈ നേടുകയായിരുന്നു. 46.4 ഓവറില്‍ ഇന്ത്യയുടെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി. 203 റണ്‍സ് മാത്രമാണ് ഇന്ത്യക്കു നേടാനായത്.

ഇന്ത്യയുടെ ഒരു ബാറ്റ്സ്മാനും അര്‍ധശതകം നേടാനായില്ല. 37 റണ്‍സെടുത്ത ഹര്‍ഭജന്‍സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രാഹുല്‍ ദ്രാവിഡ് 34 ഉം ഇര്‍ഫാന്‍ പഠാന്‍ 28ഉം റണ്‍സെടുത്തു.

നാല് വിക്കറ്റെടുത്ത ഇംഗ്ലീഷ് പേസര്‍ കബീര്‍ അലിയാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. ഫ്ലിന്റോഫും ആന്‍ഡേഴ്സണും രണ്ട് വിക്കറ്റ് വീതമെടുത്തു.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+