വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു

By Staff

സെഞ്ചൂറിയന്‍: രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ഐപിഎല്‍ സെമിഫൈനല്‍ ലൈനപ്പിന്റെ അന്തിമ ചിത്രം വ്യക്തമായി.വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ദില്ലി ഡെയര്‍ ഡെവിള്‍സ് ഡെക്കാന്‍ ചാര്‍ജേഴ്സിനെയും ചെന്നൈ സൂപ്പര്‍ കിങ്സ് ശനിയാഴ്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയും നേരിടും.

കഴിഞ്ഞ തവണത്തെ അവസാനസ്ഥാനക്കാരായിരുന്ന ഡക്കാന്റെയും ബാംഗ്ലൂരിന്റെയും അതിശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ഐപിഎല്‍ രണ്ടാം സീസണ്‍ അന്ത്യത്തോടടുക്കുന്നത്.

അതേസമയം നിലവിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ കിങ്സ് ഇലവന്‍ പ ഞ്ചാബിനും ഇത്തവണ നിരാശ മാത്രമാണ് സന്പാദ്യം.

ആദ്യ സെമി; തിരിച്ചടിക്കാന്‍ ഡക്കാന്‍

ആദ്യ റൗണ്ടുകളില്‍ ഡെവിള്‍സില്‍ നിന്നേറ്റ തോല് വികള്‍ക്ക് മറുപടി നല്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഗില്ലിയും കൂട്ടരും വെള്ളിയാഴ്ച ആദ്യ സെമി പോരാട്ടത്തിനിറങ്ങുക. തുല്യശക്തികളുടെ പോരാട്ടമായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നതെങ്കിലും കണക്കുകളില്‍ സേവാഗ് നയിക്കുന്ന ‍ഡെവിള്‍സിന് തന്നെയാണ് മുന്‍തൂക്കം.

ഇരുവരും തമ്മില്‍ നടന്ന ഗ്രൂപ്പ് തല മത്സരങ്ങളില്‍ ദില്ലിയാണ് രണ്ട് തവണയും വിജയിച്ചത്. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വ്യക്തമായ മാര്‍ജിനിലാണ് ദില്ലി ഡക്കാനെ പരാജയപ്പെടുത്തിയതെങ്കില്‍ ഡര്‍ബനില്‍ നടന്ന രണ്ടാം മത്സരത്തില്‍ 12 റണ്‍സിനാണ് ഡക്കാന്‍ ദില്ലിക്ക് മുന്നില്‍ കീഴടങ്ങിയത്.

പതിന്നാല് കളികളില്‍ നിന്ന് 20 പോയിന്‍റുമായാണ് ഡെവിള്‍സ് സെമിയിലെത്തിയത്. ലീഗ് മത്സരങ്ങളില്‍ ഏഴ് കളികള്‍ പരാജയപ്പെട്ട ഡെക്കാന് 14 പോയിന്‍റുകള്‍ മാത്രമേയുള്ളു. പത്ത് കളികളില്‍ വിജയിച്ച കണ്ട ദില്ലി നാലെണ്ണത്തില്‍ മാത്രമാണ് പരാജയം നുകര്‍ന്നത്.

പ്രവചനാതീതമായ ബാറ്റിങ് നിരയാണ് ദില്ലിയെ കുഴയ്ക്കുന്നത്. ഓപ്പണിങ് ബാറ്റ്സ്മാന്‍മാരായ സേവാഗിന്റെയും ഗംഭീറിന്റെയും സ്ഥിരതയില്ലായ്മയും അവര്‍ക്ക് ഭീഷണി സൃഷ്ടിയ്ക്കുന്നു.

അതേസമയം ഡക്കാന്റെ ഓപ്പണിങ് ജോഡികളായ ഗില്‍ക്രിസ്റ്റും ഗിബ്സും ഫോമിലായാല്‍ അവരെ തോല്പിയ്ക്കാന്‍ മറ്റേത് ടീമിനും ബുദ്ധിമുട്ടായിരിക്കും. രോഹിത് ശര്‍മ്മയുടെ മികച്ച ഫോമും സിമണ്ട്സിന്റെ സാന്നിധ്യവും ഡക്കാന് പ്രതീക്ഷകള്‍ നല്കുന്നുണ്ട്. എന്നാല്‍ വാലറ്റം ശക്തമല്ലാത്തത് ചാര്‍ജ്ജേഴ്സിന് വിനയായേക്കും.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X