കൊല്‍ക്കത്ത: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ആഫ്രോ ഏഷ്യന്‍ ക്രിക്കറ്റ് കോഓപ്പറേഷന്‍ എന്നിവയുടെ പ്രസിഡന്റ് സ്ഥാനം ജഗ്മോഹന്‍ ഡാല്‍മിയ രാജിവച്ചു.
ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച വൈകീട്ട് ബിസിസിഐ പ്രസിഡന്റ് ശരദ്പവാറിന് അദ്ദേഹം രാജിക്കത്ത് നല്‍കി. ബിസിസിഐയിലെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ എസിസിയില്‍ നിന്നും എഎസിസിയില്‍ നിന്നും രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് കരുതുന്നതായി ഡാല്‍മിയ രാജിക്കത്തില്‍ വ്യക്തമാക്കി.