
പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ ഇവര്‍ സ്വര്‍ണം നേടിയത്. ഇരുവരും റെക്കോഡോടെയാണ് സ്വര്‍ണം നോടിയത്. ബീജിംഗ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ബിന്ദ്രയ്ക്ക് അതിന് ശേഷം പങ്കെടുത്ത പല മത്സരങ്ങളിലും സ്വര്‍ണം നേടാനായിരുന്നില്ല. മ്യുണിച്ച് ലോക ചാമ്പ്യന്‍ഷിപ്പില്‍ ബിന്ദ്രയ്ക്ക് 25-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതുകൊണ്ട് തന്നെ ഗ്രേസ് മാര്‍ക്ക് കൂടി കണക്കാക്കിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബിന്ദ്രയ്ക്ക് സ്ഥാനം കിട്ടിയത്. എന്നാല്‍ നാരംഗിന് വെങ്കലം കിട്ടിയിരുന്നു.