Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് പ്രൈസ് മണി ഉയര്‍ത്തണമെന്ന് ചര്‍ച്ചില്‍

ദില്ലി: സീസണിലെ എല്ലാ കിരീടവും ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് തന്നെ ചൂടി, പറഞ്ഞിട്ടെന്താ പ്രധാന ടൂര്‍ണമെന്‍് വിജയത്തിന്റെ നേട്ടം പൂര്‍ണമായും ആസ്വദിക്കണമെങ്കില്‍ പ്രൈസ് മണിയുടെ കാര്യത്തിലൊരു തീരുമാനത്തിലെത്തണം. ബ്രസീലുകാരനായ ബെറ്റോയെ ടീമിലെത്തിക്കാന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബ്ബ് മുടക്കിയത് 90 ലക്ഷമാണെങ്കില്‍ ഐ ലീഗ് കിരീട ജേതാക്കളായപ്പോള്‍ 70 ലക്ഷം മാത്രമെ പ്രൈസ് മണി ലഭിച്ചുള്ളു.

ഈ സമ്മാന തുക ഒരു താരത്തിനുള്ള പ്രതിഫലം നല്‍കാന്‍ പോലും തികയാത്ത സാഹചര്യത്തിലാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ചര്‍ച്ചില്‍ അലി പ്രൈസ് മണി അഞ്ചു കോടിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. മുടക്കു മുതലിന്റ പത്ത് ശതമാനം പോലും സമ്മാനത്തുകയില്‍ കിട്ടുന്നില്ലെങ്കില്‍ ക്ലബ്ബ് നടത്തി കൊണ്ടു പോകാന്‍ പറ്റില്ലെന്നും ചര്‍ച്ചില്‍ പറയുന്നു.12 കോടി രൂപയാണ് ഐ ലീഗ് കളിക്കുന്ന ടീമിന്റെ ശാശരി വാര്‍ഷിക ചെലവ്. ഇതനുസരിച്ച് മുടക്കു മുതലിന്റെ 60 ശതമാനം സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ബാക്കി തുക ടൂര്‍ണമെന്റിലൂടെയും ലഭിക്കണമെന്നാണ് കണക്ക്.

രണ്ടാം സ്ഥാനം മുതല്‍ നാലാം സ്ഥാനം വരെ നേടുന്ന കളിക്കാര്‍ക്ക് യഥാക്രമം 40 ലക്ഷം, 25ലക്ഷം, 15ലക്ഷം എന്നിങ്ങനെയും ഓരോ കളിക്കും 35,000 രൂപയും എന്നതുമാണ് സമ്മാന തുക. ഫെഡറേഷന്‍ കപ്പില്‍ ചാമ്പ്യന്മാര്‍ക്ക് 10ലക്ഷം, രണ്ടാം സ്ഥാനക്കാര്‍ക്ക് 5ലക്ഷം, സെമിഫൈനലിസ്റ്റുകള്‍ക്ക് 50000 എന്നിങ്ങനെയും ഡ്യൂറാന്റ് കപ്പില്‍ ഇത് യഥാക്രമം 20ലക്ഷം, 10ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയും വരും സമ്മാന തുക. എന്നാല്‍, സീസണിലെ പ്രധാന ടൂര്‍ണമെന്റുകളെല്ലാം ജയിച്ചാലും ഒന്നരക്കോടിയില്‍ താഴെ മാത്രമെ ലഭിക്കുന്നുള്ളു എന്നതാണ് സത്യം.

ഐപിഎല്ലിന്റെ കാര്യം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഐപിഎല്‍ ജേതാക്കള്‍ക്ക് 10 കോടിയും രണ്ടാം സ്ഥാനത്തിന് 7.5 കോടിയും പ്ലേ ഓഫ് യോഗ്യത നേടുന്ന ടീമിന് 3.75 കോടിയും വീതമാണ് ലഭിക്കുന്നത്. രഞ്ജി ട്രോഫി സമ്മാന തുക പോലും ഐ ലിഗിന്റെ മൂന്നിരട്ടി വരും. ഇത് യഥാക്രമം രണ്ടു കോടി, ഒരു കോടി 50ലക്ഷം എന്നിങ്ങനെയുമാണ്.

Story first published: Thursday, May 9, 2013, 15:27 [IST]
Other articles published on May 9, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+