ഉടന്‍ വിരമിക്കില്ല: ആനന്ദ്

ഇപ്പോള്‍ വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നില്ല. 2014ലെ ലോകകപ്പ് വരെ തുടരണമെന്നാണ് ആഗ്രഹം-അഞ്ചു തവണ കിരീടം നേടിയിട്ടുള്ള ഇന്ത്യന്‍ താരം പറഞ്ഞു. പുതിയ താരങ്ങള്‍ക്ക് വഴിമാറി കൊടുക്കുന്നതിനുവേണ്ടി ആനന്ദ് സജീവകളിയില്‍ നിന്നു വിരമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവിലുള്ള ലോകചാംപ്യനാണെങ്കിലും ഫിഡെ ലോകറാങ്കിങില്‍ ആനന്ദല്ല മുന്നില്‍.2843 പോയിന്റുമായി നോര്‍വേ താരം മാഗ്നസ് കാള്‍സണാണ് ഏറ്റവും മുന്നില്‍. രണ്ടാം സ്ഥാനത്ത് അര്‍മേനിയന്‍ താരം ലെവോണ്‍ അറോണിയനും മൂന്നാം സ്ഥാനത്ത് റഷ്യന്‍ താരം വഌഡ്മിര്‍ ക്രാംനിക്കുമാണുള്ളത്. ആനന്ദ് ആറാംസ്ഥാനത്താണുള്ളത്.
ഇഷ്ടപ്പെടുന്ന കളി ആവോളം കളിക്കുക മാത്രമാണ് ലക്ഷ്യം. രാജ്യത്ത് ചെസ്സിന്റെ കാര്യത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. 25 വര്‍ഷം കൊണ്ട് എല്ലാം ഏറെ മാറിപോയി-ആറ് ചെസ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള തമിഴ്‌നാട്ടുകാരന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications