Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തമിഴ്‌നാട്ടില്‍ ചെസ് നിര്‍ബന്ധം

ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ചെസ് നിര്‍ബന്ധ മല്‍സര ഇനമായി ഉള്‍പ്പെടുത്തി. കുട്ടികളുടെ ചിന്താശേഷിയും ബുദ്ധിപരമായ കഴിവുകളും വര്‍ധിക്കുമെന്നതിനാല്‍ ഏഴു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള മല്‍സരങ്ങളില്‍ ചെസ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നിര്‍ദ്ദേശിച്ചിരുന്നു.

ശാസ്ത്രീയമായി ചെസ് പഠിപ്പിച്ചാല്‍ കുട്ടികള്‍ക്ക് ഏകാഗ്രത, ആസുത്രണം, വിശലകനം എന്നീ ഗുണങ്ങള്‍ കൈവരും. പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനുള്ള ക്ഷമയും ഉറച്ച തീരുമാനമെടുക്കാനുള്ള തന്റേടവും കുട്ടികള്‍ക്കുണ്ടാവും-തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് തമിഴ്‌നാട് ചെസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ചെസ് വളരാനും ദേശീയരംഗത്തുതന്നെ വന്‍ ശക്തിയായി മാറാനും ഇതോടെ സാധിക്കും. ചെസ് ലോകം മുഴുവനായും ഈ നല്ല തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+