സംശയത്തിന്റെ നിഴലില്‍ നിറംമങ്ങിയ ഫൈനല്‍
കൊല്‍ക്കത്ത: ഐ പി എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയ താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. ചെന്നൈയുടെ മാത്രമല്ല ടീം ഇന്ത്യയുടെയും നായകനാണ് ധോണി. ഒത്തുകളിയുമായി ബന്ധപ്പെട്ട് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത പേര്. എന്നാല്‍ ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന സ്ഥിതിയിലാണ് ഐ പി എല്‍ ഫൈനല്‍ കണ്ട ക്രിക്കറ്റ് പ്രേമികള്‍.
നേരത്തെ ധോണിയുടെ ഭാര്യ സാക്ഷിയുമായി ചുറ്റിപ്പറ്റി നിന്ന ആരോപണങ്ങളും ടീമിന്റെ സി ഇ ഒ ആയിരുന്ന മെയ്യപ്പന്‍ ചെന്നൈയുടെ ഒന്‍പതോളം കളികള്‍ ഒത്തുകളിച്ചു എന്ന പോലീസ് വെളിപ്പെടുത്തലും സൂപ്പര്‍ കിംഗ്‌സിന്റെ ഫൈനല്‍ തോല്‍വിയെ സംശയത്തിന്റെ നിഴലില്‍ ആക്കുന്നുണ്ട്. മാത്രമല്ല ഇതിനൊക്കെ പുറമേ ചെന്നൈയുടെ കളിക്കളത്തിലെ പ്രകടനവും അത്ര സുഖമുള്ളതായിരുന്നില്ല.
ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാം സ്ഥാനത്തേക്ക് വലിഞ്ഞ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനമാണ് ഏറ്റവും സംശയകരമായത്. 43 പന്തില്‍ 63 റണ്‍സെടുത്ത് ധോണി പുറത്താകാതെ നിന്നെങ്കിലും അതിനൊക്കെ എത്രയോ മുന്നേ കളി ചെന്നൈ തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി കൂറ്റനടികള്‍ക്ക് ക്യാപ്റ്റന്‍ ശ്രമിച്ചതുമില്ല. ഉറപ്പായ റണ്‍സുകള്‍ ഓടാതെ വിട്ട ചെന്നൈ വിജയത്തിനായല്ല കളിച്ചത് എന്ന സംശയം സ്വാഭാവികം.
149 റണ്‍സിന്റെ വിജയലക്ഷ്യം ചെന്നൈയുടെ ബാറ്റിംഗ് കരുത്തിന് മുന്നില്‍ അത്ര വലുതായിരുന്നില്ല. ആദ്യ ഓവറില്‍ മലിംഗയുടെ എണ്ണം പറഞ്ഞ പന്തുകളില്‍ ഹസിയും റെയ്‌നയും പുറത്തായത് മനസിലാക്കാം. എന്നാല്‍ ആദ്യത്തെ രണ്ട് പന്തുകളില്‍ ഉറപ്പായ രണ്ട് റണ്ണൗട്ടുകള്‍ക്ക് അവസരം നല്‍കിയാണ് അവര്‍ തുടങ്ങിയതെന്ന് ഓര്‍ക്കണം. മാത്രമല്ല, ജഡേജയും വിജയും ബദരീനാഥും പുറത്തായ ഷോട്ടുകള്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്നതാണ്.
സി ഇ ഒ അടക്കം ഒത്തുകളിച്ച ഒരു ടീമിന്റെ മോശം പ്രകടനത്തെ സംശയത്തോടെ നോക്കുന്നത് സ്വാഭാവികം മാത്രമാണ്. ചെന്നൈയുടെ തലവന്‍ കൂടിയായ എന്‍ ശ്രീനിവാസന്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം ഒഴിയാത്തതിനെ ചോല്ലിയും വിവാദങ്ങളുണ്ട്. ഈ വിവാദങ്ങളെ കുറിച്ച് ഒരു വാക്കുപോലും പ്രതികരിക്കാന്‍ ക്യാപ്റ്റന്‍ ധോണി തയ്യാറായിട്ടില്ല എന്നതും കൗതുകകരമാണ്.

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്‍ കിരീടം നേടിയ സച്ചിന്‍ കുടുംബത്തോടൊപ്പം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്ലില്‍ കന്നിക്കിരീടം നേടിയ മുംബൈയുടെ ആഹഌദം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്ലില്‍ കന്നിക്കിരീടം നേടിയ മുംബൈയുടെ ആഹഌദം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്ലില്‍ കന്നിക്കിരീടം നേടിയ മുംബൈയുടെ ആഹഌദം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്ലില്‍ കന്നിക്കിരീടം നേടിയ മുംബൈയുടെ ആഹഌദം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്ലില്‍ കന്നിക്കിരീടം നേടിയ മുംബൈയുടെ ആഹഌദം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്ലില്‍ കന്നിക്കിരീടം നേടിയ മുംബൈയുടെ ആഹഌദം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്ലില്‍ കന്നിക്കിരീടം നേടിയ മുംബൈയുടെ ആഹഌദം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
ഐ പി എല്ലില്‍ കന്നിക്കിരീടം നേടിയ മുംബൈയുടെ ആഹഌദം

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും

ഐ പി എല്‍ ആറാം സീസണിന്റെ ഫൈനലില്‍ നിന്നും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications