
ഇപ്പോള്‍ റയല്‍ മാഡ്രിഡ് പരിശീലകനായ ജോസ് മൊറിഞ്ഞോ തന്നെയാണ് ലിസ്റ്റില്‍ ഏറ്റവും മുന്നില്‍. നേരത്തെ ചെല്‍സിയുടെ പരിശീലകനായിരുന്ന മൊറിഞ്ഞോ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരണമെന്ന് ഒന്നിലേറെ തവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ അബ്രമോവിച്ചും മൊറിഞ്ഞോയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. കാരണം മാഡ്രിഡിലേക്കുള്ള മൊറിഞ്ഞോയുടെ യാത്രയെ അബ്രമോവിച്ചിന് നല്ല ഷോക്കാണ് നല്‍കിയത്.
ബാഴ്‌സലോണയുടെ പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയാണ് രണ്ടാമതുള്ള വ്യക്തി. എന്നാല്‍ ക്വാര്‍ഡിയോളയുടെ ഒരു സീസണ്‍ കരാറിനോട് ചെല്‍സിക്ക് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാവും.
ഇപ്പോള്‍ ഒരു ക്ലബ്ബിന്റെയും പരിശീലകനല്ലാത്ത റാഫേല്‍ ബെനിറ്റസാണ് മൂന്നാമന്‍. അതേ സമയം വലന്‍സിയ, ലിവര്‍പൂള്‍ ക്ലബ്ബുകളുമായി ബെനിറ്റസിനുള്ള മോശം ബന്ധം തിരിച്ചടിയാണ്.
ഇംഗ്ലണ്ട് മുന്‍ പരിശീലകന്‍ ഫാബിയോ കപ്പെല്ലോയും പരിഗണിക്കപ്പെടുന്ന ലിസ്റ്റിലുണ്ട്. ചില സ്‌പോര്‍ട്‌സ് വിദഗ്ധര്‍ കാപ്പെല്ലോയാണ് ചെല്‍സിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും യോജിച്ച പരിശീലകന്‍ എന്ന് അഭിപ്രായപ്പെടുന്നുണ്ട്.
റോബര്‍ട്ട് ഡി മാറ്റോ, ഡേവിഡ് മോയെസ്, ദിദിര്‍ ദെഷ്‌കാംപ്, ലോറന്റ് ബ്ലാങ്ക് എന്നീ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.