ചാംപ്യന്‍സ് ട്രോഫി ന്യൂസിലന്റില്‍
സൂറിച്ച്: ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫി ഹോക്കി മല്‍സരങ്ങള്‍ക്ക് ന്യൂസിലന്റ് ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. നേരത്തെ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ച ടൂര്‍ണമെന്റായിരുന്നു ഇത്.
രാജ്യത്ത് 'ഹോക്കി ഇന്ത്യ' എന്നും 'ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ'ന്നും രണ്ടു സംഘടനകള്‍ നിലനില്‍ക്കുന്നതിനെ അന്താരാഷ്ട്ര സംഘടന എതിര്‍ത്തിരുന്നു. ഇത് രണ്ടും ലയിച്ച് ഒന്നാവുന്നതിനു വേണ്ടി എഫ്‌ഐഎച്ച് നല്‍കിയ സമയം പൂര്‍ത്തിയായതോടെ ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഹോക്കി ഇന്ത്യക്കാണ് അന്താരാഷ്ട്രസംഘടനയുടെ അംഗീകാരമുള്ളത്. അതേ സമയം ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ പിന്തുണയ്ക്കുന്ന രീതിയിലാണ് കായികമന്ത്രാലയത്തിന്റെ നടപടികള്‍ നീങ്ങിയത്.
ഇതോടെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍റൗണ്ടിലെത്താന്‍ ഇന്ത്യക്ക് യോഗ്യതാറൗണ്ട് കളിക്കേണ്ടി വരും. നേരത്തെ ആതിഥേയര്‍ എന്ന നിലയില്‍ ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് ക്വാളിഫൈ ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications