Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഡ്രിഡില്‍ തീപാറും പോരാട്ടം

Champions league
രാത്രി 12 മണിക്ക് ടെന്‍സ്‌പോര്‍ട്‌സില്‍ LIVE

മാഡ്രിഡ്: യൂവേഫ ചാംപ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയുടെ എതിരാളികളാരാണെന്ന് ബുധനാഴ്ച അറിയാം. മാഡ്രിഡില്‍ നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും കൊമ്പുകോര്‍ക്കുമ്പോള്‍ തീപാറുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ല.

ആദ്യ മത്സരത്തില്‍ ബയേണ്‍ 2-1ന് മാഡ്രിഡിനെ തോല്‍പ്പിച്ചതിനാല്‍ ഹോം ഗ്രൗണ്ടില്‍ രണ്ടു ഗോളിന്റെ ലീഡില്‍ ജയിച്ചാല്‍ മാത്രമേ മാഡ്രിഡിനു ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കാനാകൂ. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മാഡ്രിഡ് കളത്തിലിറങ്ങുന്നത്.

കൂടാതെ സാന്റിയാഗോ ബെര്‍ണാബുവില്‍ അവസാനമായി നടന്ന 11 ചാംപ്യന്‍സ് ലീഗില്‍ മത്സരത്തില്‍ പത്തെണ്ണത്തില്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിട്ടുണ്ട്. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

ആദ്യപാദത്തില്‍ മാഡ്രിഡിനെതിരേ മികച്ച ആധിപത്യം കാണിച്ച ബയേണ്‍ മ്യൂണിക്കിന് ജര്‍മന്‍ ലീഗില്‍ ആ പ്രകടനം തുടരാന്‍ സാധിച്ചിട്ടില്ല. ലീഗ് കിരീടം ഡോട്ട്മുണ്ടിന് അടിയറവെച്ചുകഴിഞ്ഞു.

Story first published: Wednesday, April 25, 2012, 15:52 [IST]
Other articles published on Apr 25, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+