Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

Champions League
ലണ്ടന്‍: ബ്രാനിസ്ലാവ് ഇവാനോവിക് എക്‌സ്‌ട്രൈ ടൈമില്‍ നേടിയ ഗോളിന്റെ മികവില്‍ പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ടീമായ ചെല്‍സി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 4-1ന് നെപ്പോളിയാണ് നീലപ്പടയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞത്. ആദ്യ പാദത്തില്‍ 3-1ന് തോറ്റ ചെല്‍സി രണ്ടാം പാദത്തിലെ വിജയത്തോടെ 5-4 എന്ന സ്‌കോറില്‍ അവസാന എട്ടില്‍ സ്ഥാനം പിടിച്ചു.

28ാം മിനിറ്റില്‍ ചെല്‍സിയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. മനോഹരമായ ക്രോസിനെ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ദിദിയര്‍ ദ്രോഗ്ബ വലയിലെത്തിച്ചു. 47ാം മിനിറ്റില്‍ ടെറി ലീഡ് ഉയര്‍ത്തി. 56ാം മിനിറ്റില്‍ ഒരു സൂപ്പര്‍ ഗോളിലൂടെ ഇന്‍ലെര്‍ തിരിച്ചടിച്ചു. ഒരു ലോങ് പാസ് ചെസ്റ്റില്‍ സ്വീകരിച്ച് ചെല്‍സി ഗോള്‍ മുഖത്തേക്ക് തിരിച്ചയച്ച ഇന്‍ലെര്‍ക്ക് പിഴച്ചില്ല.

75ാം മിനിറ്റില്‍ ഫ്രാങ്ക് ലാംപാര്‍ഡ് പെനല്‍റ്റിയിലൂടെ സ്‌കോര്‍ 3-1 ആക്കി. എന്നാല്‍ നിര്‍ണായമായ വിജയഗോള്‍ പിറക്കുന്നതിന് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ദ്രോഗ്‌ബെയില്‍ നിന്നു ലഭിച്ച ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന സെര്‍ബിയന്‍ താരം നെപ്പോളി പോസ്റ്റിന്റെ മുകളില്‍ അടിച്ചു കയറ്റി.

Story first published: Thursday, March 15, 2012, 8:22 [IST]
Other articles published on Mar 15, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+