വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാംപ്യന്‍സ് ലീഗ്: ബയേണും മലാഗയും ക്വാര്‍ട്ടറില്‍

By Jasmin

യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സനലിനെ മറികടന്ന് ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടറില്‍. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ബയേണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും, എവേ ഗോളിനാണ് ആഴ്സനല്‍ ടൂര്‍ണമെന്‍്റില്‍നിന്ന് പുറത്തായത്. ജയിച്ചിട്ടും തോറ്റു ആഴ്സനല്‍. അവസാന മൂന്ന് സീസണുകളില്‍ നാലു തവണ ജേതാക്കളും രണ്ടുതവണ റണ്ണേഴ്സ് അപ്പുമായ ടീമാണ് ബയേണ്‍ മ്യൂണിക്.

എഫ് സി പോര്‍ട്ടോയെ തോല്‍പിച്ച് സ്പാനിഷ് ക്ളബായ മലാഗ ചാമ്പ്യന്‍സ് ലീഗിന്‍്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടി. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ നേടിയ മികച്ച വിജയത്തിന്‍്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം ആരാധകര്‍ക്ക് മുന്‍പില്‍ ബയേണ്‍ പന്ത് തട്ടാന്‍ ഇറങ്ങിയത്. എങ്കിലും അലിയന്‍സ് അറീനയില്‍ അവരെ കാത്തിരുന്നത് വമ്പന്‍ പരാജയമാണ്. ഇംഗ്ളീഷ് ക്ളബായ ആഴ്സനലിന്‍െറ രണ്ടു ഗോളുകള്‍ക്ക്, വലകുലുക്കി മറുപടി നല്‍കാന്‍ ബയേണ്‍ മ്യൂണിക്കിനായില്ല. മൈതാനത്തിലെ ഈര്‍പ്പം വറ്റുംമുമ്പേതന്നെ ഒലിവര്‍ ഗുഡ് ജര്‍മന്‍ ടീമിനെ ഞെട്ടിച്ചു. മൂന്നാം മിനിറ്റില്‍ ഗോള്‍ പിറന്നു.

Champions League

86 ാം മിനിറ്റില്‍ ലോറന്‍ കൊസീനിയുടെ ഹെഡ്ഡര്‍ അഗ്രഗേറ്റ് സ്കോര്‍ മൂന്നേ മൂന്നിന് സമനിലയില്‍ എത്തിച്ചു. മത്സരത്തില്‍ ഉടനീളം നീളന്‍ പാസുകള്‍ നല്‍കി കളംനിറഞ്ഞു കളിച്ചെങ്കിലും ബയേണിന് ലക്ഷ്യം കാണാനായില്ല. എന്നാല്‍ എവേഗോളിന്‍്റെ മുന്‍തൂക്കം ആതിഥേയരെ തുണച്ചപ്പോള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്‍്റെ പ്രീക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു ആഴ്സണലിന്‍്റെ വിധി. ഇതോടെ 1995ന് ശേഷം ആദ്യമായി ഇംഗ്ളീഷ് ടീമില്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് യുറോപ്പ് സാക്ഷ്യം വഹിക്കും.

അവസാന പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ക്ളബായ എഫ്സി പോര്‍ട്ടോയെ മറികടന്ന് സ്പാനിഷ് ടീം മലാഗ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മലാഗയുടെ വിജയം. ആദ്യപാദ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് എഫ്സി പോര്‍ട്ടോ ജയിച്ചിരുന്നു.

Story first published: Thursday, March 14, 2013, 14:16 [IST]
Other articles published on Mar 14, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X