Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ സെമിഫൈനലില്‍

Barcelona
മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ കൂടി ബാഴ്‌സലോണയുടെ രക്ഷകനായി. ആദ്യ പകുതിയില്‍ മെസ്സി നേടിയ രണ്ടു ഗോളുകളുടെ മികവില്‍ 3-1ന് എസി മിലാനെ തോല്‍പ്പിച്ച് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ പ്രവേശിച്ചു. ബെന്‍ഫിക-ചെല്‍സി മത്സരത്തിലെ വിജയികളുമായിട്ടായിരിക്കും ബാഴ്‌സയുടെ സെമി പോരാട്ടം.

ആദ്യപാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. 11ാം മിനിറ്റില്‍ മെസ്സി പെനല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടുമ്പോള്‍ അത് പുതിയൊരു റെക്കോഡിന്റെ പിറവി കൂടിയായിരുന്നു.

33ാം മിനിറ്റില്‍ മിലാന്‍ തിരിച്ചടിച്ചു. റൊബിഞ്ഞോ തുടക്കമിട്ട നല്ലൊരു നീക്കത്തില്‍ നിന്നായിരുന്നു ഗോള്‍. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ പാസ്സില്‍ നിന്നും മിഡ്ഫീല്‍ഡര്‍ അന്റോണിയോ നോസെറിനോ വലകുലുക്കി. 42ാം മിനിറ്റില്‍ ബാഴ്‌സയ്ക്ക് വീണ്ടും പെനല്‍റ്റി ലഭിച്ചു. സ്‌കോര്‍: 2-1.

മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറിയ മെസ്സിയുതിര്‍ന്ന ഷോട്ട് മെക്‌സെസ് തടുത്തിട്ടെങ്കിലും തൊട്ടുമുന്നിലുണ്ടായിരുന്ന ഇനിസ്റ്റയ്ക്ക് പിഴച്ചില്ല. സ്‌കോര്‍: 3-1.

നിലവിലുള്ള ചാംപ്യന്മാരായ ബാഴ്‌സലോണയ്‌ക്കൊപ്പം ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കും അവസാന നാലില്‍ ഇടം പിടിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള മാഴ്‌സയ്‌ക്കെതിരേ 2-0ന്റെ ആധികാരികവിജയമാണ് മ്യൂണിക് ടീം സ്വന്തമാക്കിയത്.

ചെല്‍സി-ബെന്‍ഫിക്ക
രാത്രി 12.15ന്, ടെന്‍ ആക്ഷനില്‍
റയല്‍ മാഡ്രിഡ് -അപ്പോയല്‍
രാത്രി 12.15 മുതല്‍ ടെന്‍ സ്‌പോര്‍ട്‌സില്‍

Story first published: Wednesday, April 4, 2012, 11:15 [IST]
Other articles published on Apr 4, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+