Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ചാംപ്യന്‍സ് ചലഞ്ച് ഫൈനലില്‍

Championsleague
ജൊഹാനസ്‌ബെര്‍ഗ്: സന്ദീപ് സിങ് നേടിയ ഇരട്ടഗോളുകളുടെ മികവില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 4-2നു തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ചലഞ്ച് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.

ഞായറാഴ്ച നടക്കുന്ന കലാശപോരാട്ടത്തില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട വാശിയേറിയ മല്‍സരത്തിനൊടുവില്‍ അര്‍ജന്റീനയെ 3-2ന് കീഴടക്കിയാണ് ബെല്‍ജിയം അവസാന രണ്ടിലെത്തിയത്.

തിമോത്തി ഡുമോണ്ടിലൂടെ എട്ടാംമിനിറ്റില്‍ തന്നെ ദക്ഷിണാഫ്രിക്ക ലീഡ് നേടിയിരുന്നു. എന്നാല്‍ 14ാം മിനിറ്റില്‍ വി ആര്‍ രഘുനാഥ് പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യയെ ഒപ്പമെത്തിച്ചു. 22ാം മിനിറ്റില്‍ തോര്‍ട്ടണ്‍ മാക്ഡാഡ് ആഫ്രിക്കന്‍ ടീമിനെ മുന്നിലെത്തിച്ചെങ്കിലും അഞ്ചുമിനിറ്റിനുള്ളില്‍ സര്‍വന്‍ജിത് സിങിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ കണ്ടെത്തി. 45ാം മിനിറ്റിലും 50ാം മിനിറ്റിലും സന്ദീപ് രണ്ടു പെനല്‍റ്റി കോര്‍ണറുകളിലൂടെ വലകുലുക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

വേഗതയേറിയ നീക്കങ്ങളിലൂടെ ദക്ഷിണാഫ്രിക്കയും ഇന്ത്യയും പുറത്തെടുത്ത ക്ലാസിക് കളി കാണികളെ ആവേശഭരിതരാക്കി. ക്വാര്‍ട്ടറില്‍ കരുത്തരായ മലേഷ്യയെ 5-4നു തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+