
ഇന്ത്യക്കുവേണ്ടി വി ആര്‍ രഘുനാഥ് 23ാം മിനിറ്റിലും സന്ദീപ് സിങ് 41ാം മിനിറ്റിലും ശിവേന്ദര്‍ സിങ് 54ാം മിനിറ്റിലും ലക്ഷ്യം കണ്ടു. വാശിയേറിയ മല്‍സരത്തിനൊടുവില്‍ കരുത്തരായ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ കീഴടക്കി ഫൈനലിലെത്തിയ ബെല്‍ജിയം മികച്ച പോരാട്ടവീര്യമാണ് പ്രകടമാക്കിയത്. ജെറോം ഡെര്‍ക്‌സെയര്‍ 44ാം മിനിറ്റിലും 57ാം മിനിറ്റിലും ലക്ഷ്യം കണ്ടപ്പോള്‍ 55ാം മിനിറ്റി ഗോതിയെര്‍ ബോക്കാര്‍ഡും 70ാം മിനിറ്റില്‍ ടോം ബൂണും ഗോള്‍ വല ചലിപ്പിച്ചു.
പെനല്‍റ്റി കോര്‍ണറിലൂടെ ഏഴ് ഗോളുകള്‍ നേടിയ ഇന്ത്യയുടെ സന്ദീപ് സിങാണ് ടൂര്‍ണമെന്റിലെ മികച്ച താരം. ഈ വിജയത്തോടെ ഡിസംബറില്‍ ഓസ്ട്രിയയില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലേക്ക് ബെല്‍ജിയം യോഗ്യത നേടി.
ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ അട്ടിമറിച്ച് ഫൈനലില്‍ കിരീടമുയര്‍ത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്- ബെല്‍ജിയത്തിന്റെ ആസ്‌ത്രേലിയന്‍ കോച്ച് കോളി ബാച്ച് പറഞ്ഞു.