Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള താരങ്ങളെ പരിശീലിപ്പിക്കാന്‍ കാള്‍ ലൂയിസ്

തിരുവനന്തപുരം: പ്രശസ്ത കായിക താരം കാള്‍ലൂയിസ് കേരളത്തിലെ മികച്ച നാല് കായികപ്രതിഭകള്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിമുന്നോട്ടുവെച്ചതായി സ്പോര്‍ട്സ് മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

അടുത്ത ഏഷ്യാഡിലും ഒളിമ്പിക്സിലും നേട്ടം കൊയ്യാന്‍ കഴിയുന്ന വിധത്തില്‍ രണ്ടു പദ്ധതികളാണ് ലൂയിസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഹൂസ്റണിലെ പരിശീലനത്തിന്റെ ആദ്യഘട്ടത്തിനായി 10 ലക്ഷം രൂപ നല്‍കണം. പരിശീലനത്തിനായി ആകെ ആവശ്യം വരുന്നത് 14 കോടി രൂപയാണ്.

ലൂയിസിനെപ്പോലെ ഒരു ലോകോത്തര താരം കേരളത്തിലെ പ്രതിഭകളെ പരിശീലിപ്പിക്കാമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുകയെന്നത് ചെറിയകാര്യമല്ല. പക്ഷേ ഈ നിര്‍ദ്ദേശം സ്വീകരിക്കുന്നതില്‍ സംസ്ഥാനത്തെ സംബന്ധിച്ച് പ്രശ്നമാകുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലൂയിസിന്റെ നിര്‍ദ്ദേശം കേന്ദ്രത്തെ അറിയിക്കും. കേന്ദ്രം സഹായം നല്‍കാന്‍ തയ്യാറാവുകയാണെങ്കില്‍ ഇക്കാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം- വിജയകുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സ്പോര്‍ട്സ് ലോട്ടറിയുടെ പ്രചാരണത്തിനായി കേരളത്തിലേയ്ക്ക് ക്ഷണിച്ചകൊണ്ട് നടത്തിയ ചര്‍ച്ചകള്‍ക്കിടയിലാണ് ലൂയിസ് സംസ്ഥാനത്തിന് മുന്നില്‍ ഈ നിര്‍ദ്ദേശം വെച്ചത്. ലോട്ടറി പ്രചാരണത്തിന് ലൂയിസിനെത്താന്‍ കഴിയില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+