Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി: ആസിഫിനും ബട്ടിനും ജയില്‍ ശിക്ഷ

Pakplayers
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റില്‍ ഒത്തുകളിച്ച മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ടിന് 30 മാസവും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിന് ഒരു വര്‍ഷവും ഇടംകൈയന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിന് ആറുമാസവും ഇടനിലക്കാരന്‍ മസ്ഹര്‍ മജീദിന് 32 മാസവും തടവ് ശിക്ഷ. ലണ്ടനിലെ സൗത്ത്‌വാര്‍ക് ക്രൗണ്‍ കോടതിയുടെതാണ് ഉത്തരവ്.

ക്രിക്കറ്റ് താരങ്ങള്‍ കുറ്റക്കാരാണാണെന്ന് കഴിഞ്ഞ ദിവസം തന്നെ കോടതി പ്രഖ്യാപിച്ചിരുന്നു. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സല്‍മാന്‍ ബട്ടിനു മേല്‍ ചുമത്തിയതെങ്കില്‍ പ്രധാനമായും വഞ്ചനാകുറ്റമാണ് ആസിഫിനു മേല്‍ ചാര്‍ത്തിയിട്ടുള്ളത്.

2010 ആഗസ്ത് മാസം ലോര്‍ഡ്‌സില്‍ നടന്ന നാലാം ടെസ്റ്റില്‍ നോ ബൊളുകള്‍ എറിയുന്നതിന് ബട്ട് പണം വാങ്ങിയെന്നതാണ് പ്രധാന ആരോപണം. ആസിഫ് മൂന്നു നോബോളുകള്‍ എറിയുകയും ചെയ്തു. ഒരു സ്റ്റിങ് ഓപ്പറേഷനിലൂടെ വേള്‍ഡ് ടാബ്ലോയ്ഡിന്റെ റിപ്പോര്‍ട്ടറാണ് ഈ അഴിമതി പുറത്തുകൊണ്ടു വന്നത്.

കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റൊരു പേസ് ബൗളറായ മുഹമ്മദ് ആമിര്‍ കുറ്റം സമ്മതിച്ച് മാപ്പപേക്ഷിച്ചിരുന്നു. മൂന്നാഴ്ച നീണ്ട വിചാരണക്കൊടുവിലാണ് ബട്ടും ആസിഫും കുറ്റക്കാരാണെന്ന് വിധിച്ചത്.

Story first published: Wednesday, December 7, 2011, 14:45 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+