
ഉക്രെയ്ന്‍ താരമായ അലക്‌സാണ്ടറിന് തലപൊന്തിക്കാന്‍ അവസരം പോലും നല്‍കാതെയാണ് മുറെ കീഴടക്കിയത്. ഇതോടെ വരാനിരിക്കുന്ന ആസ്‌ത്രേലിയന്‍ ഓപണില്‍ ആന്‍ഡി മുറെ എഴുതിതള്ളാനാവാത്ത ശക്തിയായിരിക്കുമെന്ന് ഉറപ്പായി.
അലെക്‌സിന്റെ കാലിനെന്തൊ കുഴപ്പമുണ്ടായിരുന്നു. പരിക്കു മൂലമാണ് പോരാട്ടം ഏകപക്ഷീയമായി പോയത്- ട്രോഫി സ്വീകരിച്ചുകൊണ്ട് മുറെ വ്യക്തമാക്കി. മുറെയുടെ പരിശീലകനായി ഇവാന്‍ ലെന്‍ഡി ചുമതലയെടുത്തതിനുശേഷമുള്ള ആദ്യമല്‍സരം കൂടിയായിരുന്നു ഇത്.
ജനുവരി 16 മുതല്‍ 29 വരെയാണ് ആസ്‌ത്രേലിയന്‍ ഓപണ്‍ മല്‍സരങ്ങള്‍ നടക്കുന്നത്. ഫ്രഞ്ച് ഓപണ്‍ മെയ് 27 മുതല്‍ ജൂണ്‍ 10 വരെയും വിംബിള്‍ഡണ്‍ ജൂണ്‍ 25 മുതല്‍ ജൂലൈ 8 വരെയും യുഎസ് ഓപണ്‍ ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെയും നടക്കും.