ബ്രെറ്റ് ലീ ലോകകപ്പില്‍ കളിക്കില്ല
സിഡ്നി: ആസ്ത്രേല്യയുടെ ഫാസ്റ് ബൗളര്‍ ബ്രെറ്റ് ലീ ലോകകപ്പില്‍ കളിക്കില്ല. പരിക്ക് കാരണമാണ് ലീക്ക് ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാത്തത്.
ന്യൂസിലാന്റില്‍ നടന്ന പരമ്പരയ്ക്കായുള്ള പരിശീലനത്തിനിടെയാണ് ലീക്ക് പരിക്കേറ്റത്. വിദഗ്ധ പരിശോധനക്കു ശേഷമാണ് ലീക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന പ്രഖ്യാപനമുണ്ടായത്. രണ്ടോ മൂന്നോ മാസത്തേക്ക് കളിക്കുന്നതില്‍ നിന്നും ലീ വിട്ടുനില്‍ക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം.
ലീക്ക് പകരം സ്റുവര്‍ട്ട് ാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതായി ആസ്ത്രേല്യ ഐസിസിയെ അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ ഫാസ്റ് ബൗളര്‍മാരില്‍ പ്രധാനിയായ ബ്രെറ്റ് ലീയുടെ അഭാവം തുടര്‍ച്ചയായി മൂന്നാമതും ലോകചാമ്പ്യന്‍മാരാവാമെന്ന ആസ്ത്രേല്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് കളികളും തോറ്റ് ലോകകപ്പിന് കളിക്കാനെത്തുന്ന ആസ്ത്രേല്യക്ക് അവരുടെ പ്രധാന ബൗളറെ നഷ്ടമായതോടെ കിരീടം നിലനിര്‍ത്താനുള്ള സാധ്യതക്കാണ് മങ്ങലേറ്റിരിക്കുന്നത്. ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ഉള്‍പ്പെടെ മറ്റ് പ്രമുഖ കളിക്കാരും പരിക്കിന്റെ ഭീഷണിയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications