ബോബ് വൂമര്‍ മറവിയുടെ മോര്‍ച്ചറിയില്‍
പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം ഒന്നു കാണാനും സംസ്കാരച്ചടങ്ങുകള്‍ നടത്താനും ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹത്തിന്റെ കുടുംബം കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റേത് കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന കാര്യം പോലും ഇതുവരെ തീര്‍ച്ചപ്പെടുത്തിയിട്ട്ില്ല.
ഏറെ നാളുകള്‍ ചര്‍ച്ചയും വാഗ്വാദങ്ങളുമായി ചാനല്‍ സമയം കുറേ അപഹരിച്ചതായിരുന്നു ഈ സംഭവം. എന്നാല്‍ പതിയെ എല്ലാവരും അദ്ദേഹത്തെ മറക്കുന്നു.
അന്വേഷണം ഏതുവരെയായെന്നോ മൃതദേഹം എന്ന് സ്വദേശത്തേയ്ക്ക് കൊണ്ടു പോകുമെന്നോ ഒന്നും ആരും ഇപ്പോള്‍ അന്വേഷിക്കുന്നതു പോലുമില്ല.
ടോക്സിക്കോളജി റിപ്പോര്‍ട്ടും പേഗാസസ് ഹോട്ടലിലെ ാസ്ഡ് സര്‍ക്യൂട്ട് ടി വി ദൃശ്യങ്ങളുടെ പരിശോധനയുമൊക്കെ എന്നു തീരുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.
ടിവിയിലെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ടിലെത്തിച്ച് പരിശോധിക്കാനാണ് അടുത്ത നീക്കം. സ്കോട്ട്ലന്റ് യാര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വന്‍സംഘം ഒരു മാസമായി ശ്രമിച്ചിട്ടും പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അന്വേഷണം മതിയാക്കി ആ മൃതശരീരമെങ്കിലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് മനുഷ്യസ്നേഹികള്‍ ആവശ്യപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications