കൊല്ലും മുന്പ് വിഷം നല്‍കിയെന്ന് അന്വേഷകര്‍
ലണ്ടന്‍ ബോബ് വൂമറുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി വെളിപ്പെടുത്തി.
ബിബിസിയുടെ കുറ്റാന്വേഷണ പരിപാടിയായ പനോരമയില്‍ പങ്കെടുത്തുകൊണ്ട് വൂമര്‍ കൊലക്കേസിന്‍റെ അന്വേഷണ സംഘത്തലവന്‍ മാര്‍ക് ഷീല്‍ഡ്സാണ് ഇക്കാര്യം പറഞ്ഞത്. പരിപാടി തിങ്കളാഴ്ച ബിബിസി സംപ്രേക്ഷണം ചെയ്യും.
ആറടിയിലേറെ ഉയരവും സാമാന്യത്തിലധികം വലിപ്പവുമുളള ബോബ് വൂമറെ ചെറുത്തു നില്‍പ്പില്ലാതെ കൊല്ലാനാവില്ലെന്ന് ഷീല്‍ഡ്സ് പറഞ്ഞു. വിഷം നല്‍കി അദ്ദേഹത്തെ നിര്‍വീര്യനാക്കിയാണ് കൊലയാളികള്‍ അദ്ദേഹത്തിന്‍റെ കഴുത്ത് ഞെരിച്ചത്.
അടുത്തയാഴ്ചയോടെ ടോക്സിക്കോളജി റിപ്പോര്‍ട്ട് ലഭിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ അപ്പോള് ലഭ്യമാകുമെന്നും ഷീല്‍ഡ്സ് പറഞ്ഞു.
30 പേരടങ്ങുന്ന അന്വേഷണ സംഘം മുഴുവന്‍ സമയവും വൂമര്‍ കേസിന്‍റെ പരിസമാപ്തിയ്ക്കായി പ്രയത്നിക്കുകയാണ്. നൂറോളം സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications