For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്ത് ഞെരിച്ചത് വിഷം കൊടുത്ത ശേഷം

By Staff

ജമൈക്കയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സണ്‍ഡേ ടൈം എന്ന ഇംഗ്ലീഷ് പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേസന്വേഷിക്കുന്ന സംഘത്തിന്റെ തലവനായ മാര്‍ക് ഷീല്‍ഡ്സ് ഇത് സ്ഥിരീകരിക്കാനോ തളളിക്കളയാനോ തയ്യാറായില്ല.

കൂടുതല്‍ പരിശോധനകള്‍ക്കായി പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇംഗ്ലണ്ടിലേയ്ക്ക് അയയ്ക്കുമെന്ന് മാത്രമാണ് അദ്ദേഹം പറയുന്നത്.

ടോക്സിക്കോളജി റിപ്പോര്‍ട്ട് പ്രത്യാശ നല്‍കുന്നതാണെന്നും എന്നാല്‍ അന്വേഷണം നീളുമെന്നുമാണ് ഷീല്‍ഡ്സ് പറയുന്നത്.

വൂമറുടെ രക്തത്തില്‍ നേരിയ അളവിലുളള മദ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അയര്‍ലണ്ടിനോടുളള തോല്‍വിയ്ക്കു ശേഷം വൂമര്‍ ബാറില്‍ നിന്നും ഒരു കുപ്പി സ്കോച്ച് കഴിച്ച ശേഷം മുറിയില്‍ പോയതായാണ് പാകിസ്താന്‍ കളിക്കാരും മറ്റുദ്യോഗസ്ഥരും ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത്.

ഹോട്ടലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനില്‍ നിന്നും നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചെന്നും അവ ഇപ്പോള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ സഹായിക്കില്ലെന്നും മാര്‍ക് ഷീല്‍ഡ് പറയുന്നു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+