വൂമറെ കൊന്നത് വിഷം കൊടുത്ത്..?
പാകിസ്താന്‍കാരനെന്ന് കരുതപ്പെടുന്നയാള്‍ കിങ്സ്റണ്‍ പൊലീസ് സ്റേഷനില്‍ വിളിച്ചാണ് ഈ വിവരം വെളിപ്പെടുത്തിയത്.
അക്കൊണൈറ്റ് എന്ന മാരകമായ വിഷം വൂമര്‍ക്ക് ഉറക്കഗുളികയില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്ന് അജ്ഞാതന്‍ പറഞ്ഞു. കൊലപാതക കാരണം ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.
അജ്ഞാതന്റെ വെളിപ്പെടുത്തലില്‍ സത്യമുണ്ടോ എന്ന് കണ്ടെത്തുന്നതിന് വൂമറുടെ മൃതശരീരം വീണ്ടും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മാര്‍ക് ഷീല്‍ഡ്സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അക്കൊണൈറ്റ് - നിശബ്ദനായ കൊലയാളി
ഹാരി പോര്‍ട്ടര്‍ കഥകളില്‍ വൂള്‍ഫ്സ് ബേന്‍ എന്ന് സൂചിപ്പിക്കപ്പെടുന്ന മാരക വിഷം. അക്കൊണിറ്റം എന്ന വിഭാഗത്തില്‍ പെടുന്ന ചെടികളില്‍ നിന്നാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. ഉണങ്ങിയ ഇലകളും വേരുകളും സംസ്കരിച്ചാണ് അക്കൊണൈറ്റ് നിര്‍മ്മിക്കുന്നത്.
സ്വാഭാവികമരണമാണെന്ന് തോന്നും വിധത്തില്‍ കൊല നടത്താന്‍ അക്കൊണൈറ്റ് ഉപയോഗിച്ചാല്‍ മതി.
ഇരയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാവധാനത്തില്‍ നിലയ്ക്കുന്ന തരത്തിലാണ് ഈ വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അക്കൊണൈറ്റിന്റെ സാന്നിദ്ധ്യം പോസ്റ് മോര്‍ട്ടത്തില്‍ തെളിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പതിയെ നിലച്ച് ഒടുവില്‍ ശ്വാസം കിട്ടാതെ ഇര പിടഞ്ഞു മരിക്കും. ആകെ 30 മിനിട്ടിനുളളില്‍ മരണം സംഭവിക്കും.
ശരീരത്തിലാകെ ഉറുമ്പ് ഇഴയുന്നതു പോലുളള അനുഭവമാകും അക്കൊണൈറ്റ് ഉളളില്‍ ചെന്നയാള്‍ക്ക് തോന്നുന്നത്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടും. എന്നാല്‍ മരണം വരെ സുബോധം ഉണ്ടായിരിക്കും. അതിനാല്‍ അക്കൊണൈറ്റ് ഉപയോഗിച്ച് നടത്തുന്നത് ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഈ വിഷം ഉപയോഗിച്ച് ഒട്ടേറെ പാകിസ്താന്‍ നേതാക്കളെ കൊന്നിട്ടുണ്ട്. പാക് രാഷ്ട്രീയ നേതാവായിരുന്ന ഒമര്‍ അസ്ഗര്‍ ഖാനെ അക്കൊണൈറ്റ് നല്‍കിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു.
1963ല്‍ ലബനീസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി ഹുസൈന്‍ ഷഹീദ് സുഹ്രവാര്‍ഡി, മുഹമ്മദാലി ജിന്നയുടെ സഹോദരി ഫാത്തിമ, എന്നിവര്‍ ഈ വിഷത്തിന്റെ ഇരകളാണെന്ന് കരുതപ്പെടുന്നു.
ഈ വിഷം ഉല്‍പാദിപ്പിക്കുന്ന ചെടിയുടെ ഇല അബദ്ധത്തില്‍ കഴിച്ച് 2004ല്‍ കനേഡിയയിലെ നടി ആന്ദ്രേ നോബിള്‍ മരണപ്പെട്ടു.
മധ്യേഷ്യ, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലാണ് അക്കൊണിറ്റം വിഭാഗത്തില്‍ പെടുന്ന സസ്യങ്ങള്‍ കാണപ്പെടുന്നത്. ഏകദേശം 100 ഇനങ്ങളില്‍ ഇവ കാണപ്പെടുന്നു. മുന്‍കാലങ്ങളില്‍ ഔഷധമായും ഇത് ഉപയോഗിച്ചിരുന്നു.
പാകിസ്താനില്‍ സുലഭമായി അക്കൊണിറ്റം വര്‍ഗത്തിലെ ചെടികള്‍ ഉണ്ട്. അവിടെ ബിഖ്, ബിഷ്, നഫീ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഏറ്റവും മാരകമായ അക്കൊണിറ്റം ഫെറോക്സ് എന്നയിനം ഹിമാലയ സാനുക്കളിലും നേപ്പാളിലും ഉണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications