Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൂമറുടെ കൊലയാളിയെ തിരിച്ചറിഞ്ഞെന്ന്

ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലെ ദൃശ്യങ്ങളില്‍ നിന്ന് കൊലയാളികളില്‍ ഒരുവനെ തിരിച്ചറിഞ്ഞതായി ജമൈക്കയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സമയവും അയാള്‍ നില്‍ക്കുന്ന സ്ഥാനവുമാണ് അന്വേഷകരുടെ ശ്രദ്ധ ഇയാളിലേയ്ക്ക് തിരിച്ചത്.

വൂമര്‍ കൊല്ലപ്പെട്ട ദിവസം പെഗാസസ് ഹോട്ടലില്‍ താമസിച്ചിരുന്നവര്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടോ എന്നതാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

അന്വേഷണ സംഘത്തിന്റെ സംശയപ്പട്ടികയിലുളളയാള്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു പുരുഷനാണെന്ന കാര്യമാണ് പുറത്തു വിട്ടിട്ടുളളത്.

പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെയോ മാനേജ്മെന്റ് സംഘത്തിലെയോ അംഗമാണോ എന്ന ചോദ്യങ്ങള്‍ക്കൊന്നും അന്വേഷണ സംഘം ഇപ്പോള്‍ മറുപടി പറയുന്നില്ല.

കൊലയാളിയുടേതെന്ന് കരുതപ്പെടുന്നയാളുടെ ദൃശ്യം കാമറയില്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടതോടെയാണ് തിങ്കളാഴ്ച നടത്താനിരുന്ന മെഡിക്കല്‍ പരിശോധനാ ഉദ്യോഗസ്ഥന്റെ ഇന്‍ക്വസ്റ് പരിശോധന മാറ്റി വച്ചത്.

അതിനിടെ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനെയും അസിസ്റന്റ് കോച്ച് മുഷ്താഖ് അഹമ്മദിനെയും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ജമൈക്കയിലേയ്ക്ക് വിളിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

യാഥാര്‍ത്ഥ്യം ഭാവനയെക്കാള്‍ വിചിത്രമായിരിക്കുമെന്ന് ഈ കൊലപാതകം തെളിയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഉന്നതതല നയതന്ത്ര ചര്‍ച്ചകളിലേയ്ക്കു വരെ അന്വേഷണം നീളുമെന്നാണ് അവര്‍ പറയുന്നത്.

വൂമറുടെ മൃതശരീരത്തില്‍ വിഷാംശം ഉണ്ടെന്ന വിവരം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

മാരകവിഷമായ അക്കൊണൈറ്റാണ് ഈ വിഷമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ആരും തയ്യാറായിട്ടില്ല.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+