Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാവപ്പെട്ടവര്‍ക്ക് 25 % സ്വാശ്രയ മെഡിക്കല്‍ സീറ്റ്

ലണ്ടന്‍: കൊല ചെയ്യപ്പെട്ട ബോബ് വൂമറുടെ അവസാനത്തെ ഇ-മെയില്‍ അയച്ചത് കൊലയാളികളാണെന്ന് കേസ് അന്വേഷിക്കുന്ന ജമൈക്കന്‍ പൊലീസ് സംശയം പ്രകടിപ്പിച്ചു.

സണ്‍ഡേ ടെലിഗ്രാഫാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് കോച്ചിന്റെ സ്ഥാനത്തു നിന്ന് താന്‍ വിരമിക്കുന്നതായി അറിയിക്കുന്ന ഇ-മെയിലാണ് വൂമര്‍ അവസാനമായി അയച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നസീം അഷ്റഫിനായിരുന്നു ഇ-മെയില്‍ അയച്ചത്.

വൂമര്‍ ഉപയോഗിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ ഭാഷയാണ് ഇ-മെയിലുള്ളതെന്നതാണ് മെയില്‍ അയച്ചത് കൊലയാളികളാണെന്ന സംശയത്തിന് പിന്നില്‍. ഇംഗ്ലീഷ് മാതൃഭാഷയായുള്ള ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകളല്ല ഇ-മെയിലിലുള്ളതെന്ന് വൂമറിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

വൂമറില്‍ നിന്നും തനിക്ക് നൂറു കണക്കിന് ഇ-മെയിലുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉപയോഗിക്കാറുള്ള പദഘടനയല്ല രാജി അറിയിച്ചുകൊണ്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അയച്ച മെയിലിലുള്ളതെന്നും വൂമറുടെ അടുത്ത സുഹൃത്തുക്കളിലൊരാളും ദക്ഷിണാഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തകനുമായ നീല്‍ മാന്ത്രോപ് പറഞ്ഞു.

ഇംഗ്ലീഷ് മാതൃഭാഷയായുള്ള ഒരാള്‍ എഴുതിയതാണ് ഇ-മെയിലെന്ന് വിശ്വസിക്കാനാവില്ലെന്ന് മുന്‍ ആസ്ത്രേല്യന്‍ കോച്ച് ഇയാന‍് ചാപ്പല്‍ പറഞ്ഞു.

മാര്‍ച്ച് 18ന് രാവില ആറ് മണിക്കാണ് ഇ-മെയില്‍ അയച്ചത്. വൂമറെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പായിരുന്ന ഇത്.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+