Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൂമര്‍ : അന്വേഷണം ഇരുട്ടില്‍

അതിനിടെ കൊലപാതകം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പ്രത്യേക മെഡിക്കല്‍ വിദഗ്ധനും പരിശോധന ആരംഭിച്ചിട്ടുണ്ട്.

വൂമര്‍ താമസിച്ചിരുന്ന പേഗാസസ് ഹോട്ടലിലെ 12-ാം നിലയില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് വീഡിയോ കാമറകളില്‍ കൊലയാളിയുടെ ദൃശ്യങ്ങളെയാണ് അന്വേഷണം സംഘം ഒടുവില്‍ ആശ്രയിക്കുന്നത്.

എന്നാല്‍ 12ാം നിലയുടെ ഇടനാഴിയില്‍ പ്രവേശിച്ചവരെ മാത്രമേ കാമറകള്‍ പകര്‍ത്തിയിട്ടുളളൂ എന്നറിയുന്നു. അതായത് വൂമറുടെ മുറിയില്‍ രാത്രി 3 മണിക്കു ശേഷം പ്രവേശിച്ചതാര് എന്ന ചോദ്യത്തിന് കാമറകളും ഉത്തരം നല്‍കുന്നില്ല.

വൂമര്‍ അവസാനം കഴിച്ച ഭക്ഷണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മയക്കുമരുന്നോ മദ്യമോ വൂമര്‍ക്ക് നല്‍കിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാകും മുമ്പ് പാകിസ്താന്‍ ടീമിനെ പോകാന്‍ അനുവദിച്ചത് നയതന്ത്ര ബന്ധങ്ങള്‍ വഷളാകരുത് എന്നു കരുതിയാണെന്ന് ജമൈക്കയിലെ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ മാര്‍ക്ക് ഷീല്‍ഡ്സ് വെളിപ്പെടുത്തി.

വേണ്ടി വന്നാല്‍ കളിക്കാരെ വീണ്ടും വിളിച്ചു വരുത്താനാവുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

കൊല നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതല്ലാതെ, അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതില്‍ ജമൈക്കയിലെ രാഷ്ട്രീയ നേതൃത്വത്തിനും പ്രതിഷേധമുണ്ട്. പ്രതിപക്ഷപാര്‍ട്ടികള്‍ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പാകിസ്താന്‍ കളിക്കാരെ അന്വേഷണ സംഘം കുറ്റവിമുക്തമാക്കിയെന്ന വാര്‍ത്തയുമായി ആസ്ട്രേലിയയിലെ ഹെറാള്‍ഡ് സണ്‍ പത്രം രംഗത്തിറങ്ങിയതും കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവമാണ്.

അന്വേഷണ സംഘത്തലവനായ മാര്‍ക്ക് ഷീല്‍ഡിനെ ഉദ്ധരിച്ചാണ് പത്രം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കളിക്കാരെ സാക്ഷികള്‍ എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നും കൊലപാതകത്തില്‍ അവര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ഷീല്‍ഡ് വെളിപ്പെടുത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍, നയതന്ത്ര സമ്മര്‍ദ്ദം മൂലമാണ് പാക് കളിക്കാരെ പോകാന്‍ അനുവദിച്ചത് എന്നാണ്. പാകിസ്താന്‍ കളിക്കാരെ പൂര്‍ണമായും സംശയവിമുക്തമാക്കി എന്ന സൂചന പോലും ജമൈക്കയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഷീല്‍ഡ് നല്‍കിയിരുന്നില്ല.

അറിഞ്ഞു അറിയാതെയും പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ കേട്ടും വായിച്ചും കൊലയാളി അജ്ഞാതനായിത്തന്നെ തുടരുന്നു.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+