കൊച്ചി മെഡിക്കല്‍ കോളെജില്‍ സൗജന്യ ചികില്‍സ
ദില്ലി അപൂര്‍വമായ കളനാശിനി ഷാംപൈനില്‍ കലര്‍ത്തി നല്‍കിയാണ് ബോബ് വൂമറെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്.
ജമൈക്കയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സണ്‍ഡെ ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വൂമറുടെ മുറിയില്‍ നിന്നും കണ്ടെടുത്ത ഷാംപൈന്‍ ഗ്ലാസുകളില്‍ കളനാശിനിയുടെ സാന്നിദ്ധ്യം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വൂമറുടെ ആമാശയത്തിലും വിഷം കലര്‍ന്നിരുന്നതായി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വെസ്റ്റിന്‍ഡീസില്‍ ലഭ്യമല്ലാത്ത ഈ കീടനാശിനിയുടെ ഉറവിടമാണ് അന്വേഷകരെ കുഴയ്ക്കുന്നത്. വൂമര്‍ക്ക് ആരോ രണ്ട് ഷാംപൈന്‍ കുപ്പികള്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. അതിലൊന്നിലാണ് വിഷം കലര്‍ത്തിയിരുന്നത്. പൊട്ടിക്കാത്ത മറ്റേ കുപ്പി ഇപ്പോള്‍ പൊലീസിന്‍റെ കൈവശമാണ്. ഷാംപൈന്‍ കഴിക്കാന്‍ വൂമറിനൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
ടോക്സിക്കോളജി വിദഗ്ധരും ഈ സാധ്യത തളളിക്കളയുന്നില്ല. മനുഷ്യരെ കൊല്ലാന്‍ ശേഷിയുളള നൂറുകണക്കിന് കീടനാശിനികള്‍ ലഭ്യമാണ്.
ഗന്ധമോ പ്രത്യേക രുചിയോ ഇല്ലാത്ത, എളുപ്പം വെളളത്തില്‍ ലയിക്കുകയും ഉളളില്‍ ചെന്നാല്‍ മണിക്കൂറുകള്‍ക്കകം മരണം ഉറപ്പാക്കുകയും ചെയ്യുന്ന വീര്യമേറിയ കീടനാശിനികളുണ്ട്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ വിദഗ്ധ നിഗമനങ്ങള്‍ക്കുമായി അന്വേഷണ സംഘത്തലവന്‍ മാര്‍ക് ഷീല്‍ഡ്സ് അടുത്തയാഴ്ച വീണ്ടും ലണ്ടനിലേയ്ക്ക് പോകുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications