Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുപിയില്‍ തൂക്കുമന്ത്രിസഭയ്‌ക്ക്‌ സാധ്യത

ദില്ലി : ബോബ് വൂമര്‍ക്ക് വിഷം കലര്‍ന്ന ഷാംപൈന്‍ കുപ്പികള്‍ നല്‍കിയത് പാകിസ്താന്‍ ബൗളിംഗ് കോച്ച് മുഷ്താഖ് അഹമ്മദാണെന്ന് മീഡിയ മാനേജര്‍ പര്‍വേസ് മിര്‍ വെളിപ്പെടുത്തി.

തനിക്ക് കിട്ടിയ രണ്ടു കുപ്പി ഷാംപൈനുകള്‍ മുഷ്താഖ് വൂമര്‍ക്ക് കൈമാറിയതിന് ടീം മാനേജര്‍ തലത് അലി സാക്ഷിയാണെന്നും മിര്‍ പറയുന്നു.

പാകിസ്താന്‍ ചാനലായ എആര്‍വൈ ടെലിവിഷന്‍ നല്‍കിയ അഭിമുഖത്തിലാണ് പര്‍വേസ് മിറിന്‍റെ അപ്രതീക്ഷിത വെളിപ്പെടുത്തല്‍.

ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡോ തലത് അലിയോ തയ്യാറായിട്ടില്ല.

മാരകവിഷമായ കീടനാശിനി ഷാംപൈനില്‍ കലര്‍ത്തി നല്‍കി ബോബ് വൂമറെ ബോധം കെടുത്തിയ ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് ടോക്സിക്കോളജി വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ബോബ് വൂമര്‍ സാധാരണ ബീയറാണ് കഴിക്കുന്നതെന്നും അദ്ദേഹത്തിന് ഷാംപൈന്‍ ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്നില്ലെന്നുമാണ് പര്‍വേസ് മിര്‍ പറയുന്നത്. ആരാണ് ആ ഷാംപൈന്‍ കുപ്പികള്‍ നല്‍കിയതെന്ന് മുഷ്താഖ് അഹമ്മദിനും തലത് അലിക്കും മാത്രമേ അറിയാവൂ എന്നും മിര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

പാകിസ്താന്റെ മുന്‍ ലെഗ് സ്പിന്നറായ മുഷ്താഖ് അഹമ്മദ് ഇസ്ലാം തീവ്രവാദി സംഘടനയായ തബ്ലിഖി ജമായത്ത് പ്രവര്‍ത്തകനാണ്. ഇദ്ദേഹം ടീമിലുണ്ടായിരുന്ന കാലത്ത് പന്തയവിവാദത്തില്‍ ഉള്‍പ്പെടുകയും ടീമില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.

കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് മുഷ്താഖ് അഹമ്മദ് പാകിസ്താന്റെ ബൗളിംഗ് കോച്ചായി നിയമിതനായത്. മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ പൂര്‍ണ പിന്തുണ മുഷ്താഖിന് ഉണ്ടായിരുന്നു.

പര്‍വേസ് മിറിന്റെ വെളിപ്പെടുത്തല്‍ വൂമര്‍ കൊലക്കേസിന് പുതിയ വഴിത്തിരിവാണ്. എന്നാല്‍ കേസന്വേഷിക്കുന്ന സ്കോട്ട് ലന്റ് യാര്‍ഡ് സംഘം വൂമറുടെ ശരീരത്തില്‍ വിഷം കലര്‍ന്നിരുന്ന് എന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

സംശയിക്കപ്പെടുന്ന ചിലരുടെ പേരുകള്‍ അന്വേഷണ സംഘം ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ വൂമര്‍ക്ക് ഷാംപൈന്‍ കുപ്പികള്‍ നല്‍കിയത് താനാണെന്ന കാര്യം മുഷ്താഖ് അഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് തനിക്ക് അവ നല്‍കിയതെന്ന കാര്യം പരസ്യമായി വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ഇപ്പോള്‍ ലണ്ടനിലാണ് മുഷ്താഖ് അഹമ്മദ്. തന്‍റെ സുഹൃത്തുക്കള്‍ തനിക്ക് സമ്മാനമായി നല്‍കിയ ഷാംപൈന്‍ കൊല്ലപ്പെടുന്നതിന് നാലു ദിവസം മുന്പാണ് വൂമറിന് നല്‍കിയത്. ഷാംപൈന്‍ കുടിക്കുന്ന ശീലം തനിക്കില്ലാത്തതിനാല്‍ അത് വൂമര്‍ക്കു നല്‍കിയെന്നാണ് മുഷ്താഖ് പറയുന്നത്.

തന്റെ കുടുംബത്തിലെ ഒരംഗമായിരുന്നു ബോബ് വൂമറെന്നും ഈ വെളിപ്പെടുത്തലില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്നുമാണ് മുഷ്താഖ് അഹമ്മദിന്റെ നിലപാട്.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+