ജമൈക്ക ബോബ് വൂമറുടെ മൃതദേഹം ശവസംസ്കാരത്തിനായി ദക്ഷിണാഫ്രിക്കയിലേയ്ക്ക് കൊണ്ടു പോയി. ഞായറാഴ്ച കേപ് ടൗണില്‍ എത്തുമെന്നാണ് കരുതുന്നത്.
ലണ്ടന്‍ വഴിയാണ് ദക്ഷിണാഫ്രിക്കയിലേയ്ക്ക മൃതദേഹം കൊണ്ടുപോകുന്നത്.
മാര്‍ച്ച് 18നാണ് 58 കാരനായ ബോബ് വൂമറെ പെഗാസസ് ഹോട്ടലിലെ അദ്ദേഹത്തിന്‍റെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണങ്ങള്‍ക്കായി ഇത്രയും കാലം മൃതദേഹം കിങ്സ്റ്റണില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മെഡിക്കല്‍ പരിശോധകനായ പാട്രിക് മര്‍ഫി മൃതദേഹം വിട്ടുകൊടുക്കാനുളള അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ശവസംസ്കാരത്തിനുളള വഴി തുറന്നത്.