ബൂട്ടിയ ഒളിമ്പിക് ദീപശിഖ റാലി ബഹിഷ്‌ക്കരിയ്‌ക്കും
ദില്ലി: കനത്ത സുരക്ഷ സന്നാഹങ്ങളോടെ ഒളിമ്പിക് ദീപം പ്രയാണമാരംഭിച്ചു. തിങ്കളാഴ്‌ച ഏതന്‍സില്‍ നിന്നും പ്രത്യേക വിമാനത്തില്‍ വന്നെത്തിയ ദീപശിഖ ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോ ടിയാന്‍മെന്‍ സ്‌ക്വയറില്‍ സ്വീകരിച്ചു.
ഇതിനിടെ ലോകമെങ്ങും ടിബറ്റ് വിഷയത്തില്‍ ചൈനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഏപ്രില്‍ 17ന് ദില്ലിയിലെത്തുന്ന ഒളിമ്പിക് ദീപശിഖാ റാലിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ ബെയ്‌ച്യുങ്ങ് ബൂട്ടിയ പ്രഖ്യാപിച്ചു.
ചൈനയുടെ ടിബറ്റ് വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബൂട്ടിയ ഈ തീരുമാനമെടുത്തത്. ച
ടങ്ങില്‍ പങ്കെടുക്കണമെന്നഭ്യര്‍ഥിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി ബൂട്ടിയക്ക് ഫാക്‌സ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് ബൂട്ടിയ ചടങ്ങ് ബഹിഷ്‌ക്കരിയ്‌ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
തന്റെ സ്വദേശമായ സിക്കിമി്‌ല്‍ ഒട്ടേറെ ടിബറ്റ് വംശജരുണ്ടെന്നും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താന്‍ ഇതിന് മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് ബഹിഷ്‌ക്കരിയ്‌ക്കാന്‍ ബൂട്ടിയയോട് ആരും അഭ്യര്‍ഥിച്ചിരുന്നല്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications